നിത്യാ മേനോന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലിയെ ഹോട്ടൽ മുറിയിൽ അപമാനിച്ചു.. അഞ്ച് പേർക്ക് പണി കിട്ടി
കൊച്ചി: കൊച്ചിയില്‍ വെച്ച് ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയി ആക്രമിച്ച നടി പരാതിയും കേസുമായി മുന്നോട്ട് വന്നത് അഭിനന്ദിക്കപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന പോലുമുണ്ടായി. നടി നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയനും തനിക്ക് നേരെ നടന്ന ആക്രമണത്തിനെതിരെ പോലീസില്‍ പരാതിപ്പെടുകയുണ്ടായി. എന്നാല്‍ ഈ പരാതിക്ക് മേല്‍ പോലീസ് നാളുകളോളം നടപടിയെടുക്കുകയുണ്ടായില്ല. വനിതാ സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിക്കുകയുമുണ്ടായില്ല. ഒടുക്കം പോലീസ് ഉണര്‍ന്നിരിക്കുന്നു.

മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി
വികെ പ്രകാശിന്റെ നിത്യാ മേനോന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ താന്‍ ആക്രമിക്കപ്പെട്ടു എന്നാണ് ജൂലി ജൂലിയന്‍ പോലീസിന് പരാതി നല്‍കിയത്. ഒക്ടോബര്‍ പതിനഞ്ചിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. പ്രാണ എന്ന സിനിമയുടെ ജോലിക്കായി എത്തിയപ്പോള്‍ ഹോട്ടലില്‍ വെച്ചാണ് ജൂലി ആക്രമിക്കപ്പെട്ടത്.

അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ്
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കൊച്ചിയിലെ ഐജി ഓഫീസിലെത്തി ജൂലി പരാതിപ്പെട്ടിരുന്നു. ഹോട്ടല്‍ ഉടമ ഹാറൂണ്‍, ലോക്കല്‍ പ്രൊഡക്ഷന്‍ മാനേജര്‍ നിക്‌സണ്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഹോട്ടൽ മുറിയിൽ കയ്യേറ്റം
സിനിമയിലെ ജോലിയുമായി ബന്ധപ്പെട്ട് കുമിളിയിലെ ഹോട്ടല്‍ മുറിയില്‍ താമസിക്കവെ ജൂലിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവര്‍ താമസിച്ച മുറിയിലെ സാധനങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. തന്റെ ജോലി തടസ്സപ്പെടുത്തിയതിനും സാധനങ്ങള്‍ മോഷണം പോയതിനും 95,000 രൂപ നഷ്ടപരിഹാരവും ജൂലി ആവശ്യപ്പെടുന്നു.

സാധനങ്ങൾ അടിച്ച് മാറ്റി
സംഭവം നടന്നത് ഇങ്ങനെയാണ്. സിനിമയിലെ നായിക നിത്യാ മേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയതായിരുന്നു ജൂലി. സലിം വില്ലയിലെ താമസസ്ഥലത്ത് എത്തിയപ്പോള്‍ മുറി തുറന്ന് കിടക്കുകയായിരുന്നു. പല സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് ജൂലിയും വില്ലയിലെ ജീവനക്കാരുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിന് പിറകേ വില്ല ഉടമയും അയാളുടെ ഗുണ്ടകളും ചേര്‍ന്ന് മുറിയില്‍ കയറി തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് ജൂലി ആരോപിക്കുന്നത്.

ജൂലി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന്
എന്നാല്‍ ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വില്ല ഉടമയും ഗുണ്ടകളും പിന്മാറി. മുറിക്ക് പുറത്തിറങ്ങിയ ശേഷം ഇവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നും ജൂലി ആരോപിക്കുന്നു. തനിക്ക് നേരെ നടന്ന അതിക്രമം ആരോ വിളിച്ച് പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് എത്തിയപ്പോള്‍ അവര്‍ തന്നെ മുറിയില്‍ പൂട്ടിയിട്ടു. പോലീസിനെ മടക്കി അയച്ചുവെന്നും ജൂലി ആരോപിക്കുകയുണ്ടായി.അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ജൂലിക്കെതിരെയും ആരോപണം ഉന്നയിക്കുകയാണ്. ജൂലി മദ്യപിച്ച് വന്ന് പ്രശ്‌നമുണ്ടാക്കുകയാണ് ചെയ്തത് എന്നാണ് മറുവശത്ത് നിന്നും ഉയരുന്ന ആരോപണം.

സംഘടനകൾ പിന്തുണച്ചില്ല
തുടർന്ന് ജൂലി പോലീസിൽ പരാതി നൽകി. പ്രാണയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയേയും ചേര്‍ത്താണ് ജൂലി പരാതിപ്പെട്ടിരിക്കുന്നത്. ഇയാള്‍ കൂടി ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് തന്നെ അപമാനിച്ചത് എന്ന് സംശയിക്കുന്നതായും ജൂലി പരാതിയിൽ പറഞ്ഞിരുന്നു.താന്‍ ഫെഫ്ക അടക്കം ഒരു സിനിമാ സംഘടനയിലും അംഗമല്ല. അതിനാല്‍ തന്നെ തനിക്ക് സിനിമാ മേഖലയില്‍ നിന്നും സംരക്ഷണം ലഭിച്ചില്ലെന്നും ജൂലി ആരോപിച്ചിരുന്നു.












Click it and Unblock the Notifications