കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവ. പ്ലിഡര്‍ക്ക് പണികിട്ടി; കേസ് റദ്ദാക്കാനാവില്ലെന്ന് പോലീസ്!

Google Oneindia Malayalam News

കൊച്ചി: യുവതിയെ കടന്ന് പിടിച്ചെന്ന് ആരോപിക്കപ്പെടുന്ന സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാനെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപെട്ട് ധനേഷ് മാത്യു മാഞ്ഞൂരാന്‍ നല്‍കിയ ഹര്‍ജിയിലാണ് പോലീസ് നിലപാട് സ്വീകരിച്ചത്.

കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിന് പിന്നില്‍ ഗവണ്‍മെന്റ് പ്ലീഡര്‍?കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതിന് പിന്നില്‍ ഗവണ്‍മെന്റ് പ്ലീഡര്‍?

യുവതിയെ കടന്നു പിടിച്ചത് ധനേഷ് ആണെന്നതിന് ശക്തമായ തെളിവുകള്‍ കൈവശമുണ്ടെന്നും കേസ് അന്വേഷിക്കുന്ന സിഐ രാധാമണി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ ധനേഷ് കടന്ന് പിടിച്ചതിന് 35 സാക്ഷി മൊഴികളാണുള്ളത്. അതേസമയം പത്ത് ദിവസത്തിനകം കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിനോട് നിര്‍ദേശിച്ചു.

Dhanesh Mathew Manjooran

കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വരുന്നത് തടയണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ധനേഷിന്റെ രഹസ്യമൊഴി പുറത്ത് പോയതിനെ കുറിച്ച് അന്വേഷിക്കണമെന്നും ധനേഷിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

ജൂലായ് 14ന് രാത്രി ഏഴ് മണിക്ക് കോണ്‍വെന്റ് ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തിലെത്തിയ ധനേഷ് യുവതിയെ കടന്നു പിടിച്ചു എന്നാണ് ആരോപണം. അതിന് തുടര്‍ച്ചയായിരുന്നു മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഹൈക്കോടതിയിലും തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലും സംഘര്‍ഷമുണ്ടായത്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Case against Govt pleader Dhanesh Mathew is not cancelled, says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X