Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബപ്രശ്‌നം പരസ്യപ്പെടുത്തിയ ചാനലിന് പണി കിട്ടി, ഭര്‍ത്താവിനും ചാനലിനുമെതിരെ ഭാര്യയുടെ കേസ്...

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഭര്‍ത്താവിനോടും ചാനല്‍ അധികൃതരോടും വീശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം: ഭാര്യയുമായുള്ള കുടുംബപ്രശ്‌നങ്ങള്‍ ചാനലിലൂടെ പരസ്യമായി വെളിപ്പെടുത്തിയതിന് ഭര്‍ത്താവിനെതിരെ ഭാര്യ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. ചലച്ചിത്ര താരം ഉര്‍വശി അവതാരകയായ പരിപാടിയിലൂടെ താനും കുടുംബവും അപമാനിക്കപ്പെട്ടതായും പരാതിയിലുണ്ട്.

സംഭവത്തില്‍ ജില്ലാ ജഡ്ജി കൂടിയായ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി(കെല്‍സ) മെമ്പര്‍ സെക്രട്ടറിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ വിശദികരണം തേടിയിട്ടുണ്ട്. പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ എം ഡിയോടും നവംബര്‍ 23നകം മനുഷ്യാവകാശ കമ്മീഷന് മുന്നില്‍ വിശദികരണം നല്‍കാനും നിര്‍ദേശമുണ്ട്.

ഭാര്യയുടെ അനുവാദം തേടിയില്ല

ഭാര്യയുടെ അനുവാദം തേടിയില്ല

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ചാനല്‍ പരിപാടി സംപ്രേക്ഷണം ചെയ്തതെന്നാണ് പരാതിക്കാരി ആരോപിച്ചത്. ഭാര്യയുടെ അനുമതി തേടിയിരുന്നോ എന്നത് വിശദമാക്കാന്‍ കെല്‍സയോടും ചാനല്‍ അധികൃതരോടും മനുഷ്യാവകാശ കമ്മീഷന്‍ അവശ്യപ്പെട്ടിട്ടുണ്ട്.

സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

ഭാര്യയുടെ അനുവാദമില്ലാതെയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നതെങ്കില്‍ ഉടന്‍ തന്നെ പരിപാടിയുടെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കാനും കമ്മീഷന്റെ നിര്‍ദേശമുണ്ട്.

മാതാപിതാക്കളെയും അപമാനിച്ചു

മാതാപിതാക്കളെയും അപമാനിച്ചു

ചാനലിന്റെ ക്യാമറ കണ്ടപ്പോള്‍ കുടുംബപ്രശ്‌നങ്ങള്‍ വര്‍ണ്ണിച്ച ഭര്‍ത്താവ് തന്റെ കുടുംബത്തെയും മാതാപിതാക്കളെയും അപമാനിച്ചെന്നും ഭാര്യ പറയുന്നു. വര്‍ഷങ്ങളായി തനിക്കും മക്കള്‍ക്കും ചിലവിന് നല്‍കാത്തയാളാണ് ഭര്‍ത്താവെന്നും ഭാര്യയുടെ പരാതിയിലുണ്ട്.

സമ്മതം ചോദിച്ചിച്ചില്ല

സമ്മതം ചോദിച്ചിച്ചില്ല

ഭാര്യയുടെ സമ്മതമില്ലാതെ അവരുടെ ചിത്രങ്ങളും ചാനലിലൂടെ സംപ്രേക്ഷണം ചെയ്‌തെന്നും മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+