സമരക്കാരുമായി ഫോണില്‍ സംസാരിച്ചതില്‍ എന്താണ് തെറ്റ്: മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി പികെ ഫിറോസ്
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുമായി ഗൂഡാലോചന നടത്തിയെന്ന് ആരോപിച്ച് കേസില്‍ പ്രതിചേർക്കപ്പെട്ട മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. സമരക്കാരുമായി അവർ ഫോണിൽ സംസാരിച്ചതില്‍ എന്ത് തെറ്റാണുള്ളത്? സർക്കാറിനെതിരായ പ്രതിഷേധങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുക എന്നത് സാധാരണ കാര്യമല്ലേയെന്നും പികെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് വലിയ റോളുണ്ട് എന്ന് പറയുന്നത് വെറുതെയല്ല. ഭരിക്കുന്നവരുടെ വാഴ്‌ത്തുപാട്ടുകാരാവലല്ല മാധ്യമപ്രവർത്തകരുടെ ജോലി. ഭരണകൂടത്തിന്റെ നെറികേടുകളെ തുറന്ന് കാണിക്കുകയും ജനപക്ഷത്ത് നിന്ന് സംസാരിക്കുകയും ചെയ്യുമ്പോഴാണ് മാധ്യമങ്ങൾ തങ്ങളുടെ റോൾ നിർവഹിക്കപ്പെടുന്നത്.

ഭരണകൂടത്തിന്റെ ഉപജാപക സംഘമാവാൻ വിവിധ തരക്കാർ നമ്മുടെ നാട്ടിലുണ്ട്. പി.ആർ ഡിപ്പാർട്ട്മെന്റും ബ്യൂറോക്രാറ്റ്സും സർക്കാറിന്റെ അരിക് പറ്റി ജീവിക്കുന്നവരും അഴിമതിക്കാരുമൊക്കെ അപ്പണി കൃത്യമായി ചെയ്യുന്നുണ്ട്. മാധ്യമങ്ങൾ കൂടി ആ ദൗത്യം ഏറ്റെടുത്താൽ എതിർ ശബ്ദങ്ങൾ നേർത്ത് പോവുകയും ഏകാധിപത്യ സ്വഭാവത്തിലേക്ക് നാട് കൂപ്പ് കുത്തുകയും ചെയ്യും. ദേശീയ മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാൽ അതെളുപ്പം ബോധ്യമാവും.
കേരളത്തിലെ മാധ്യമപ്രവർത്തകരിൽ നല്ലൊരു ശതമാനം ആളുകളും സി.പി.എം അനുഭാവികളോ പഴയ എസ്.എഫ്.ഐ പ്രവർത്തകരോ ആയിരുന്നെങ്കിലും സി.പി.എം അധികാരത്തിലിരിക്കുമ്പോൾ അവരെ വിമർശിക്കുന്നതിൽ ഒരു പിശുക്കും കാണിച്ചിരുന്നില്ല.
ഇതിനൊരപവാദമുണ്ടായത് വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് ഭരണത്തിലിരിക്കുന്ന വി.എസ് പ്രതിപക്ഷ സ്വഭാവം കാണിക്കുകയും പാർട്ടി സിക്രട്ടറിയായ പിണറായി വിജയൻ അധികാര സ്വഭാവം കാണിക്കുകയും ചെയ്ത സന്ദർഭത്തിലായിരുന്നു അത്. പിണറായി വിജയൻ മാധ്യമ പ്രവർത്തകരെ മാധ്യമ സിണ്ടിക്കേറ്റ് എന്നാക്ഷേപിച്ചത് ആ ഘട്ടത്തിലാണ്.
ഇന്ന് നിർഭാഗ്യവശാൽ നല്ലൊരു ശതമാനം മാധ്യമപ്രവർത്തകരും സർക്കാറിന്റെ വാഴ്ത്തു പാട്ടുകാരാണ്. പോരാളി ഷാജിമാരുടെ നിലവാരത്തിലേക്ക് തരം താഴാൻ പോലും ഇവർക്ക് ഒരു മടിയുമില്ല. ഭരണകക്ഷിയും പോലീസും പ്രതിപക്ഷത്തെ അടിച്ചൊതുക്കുമ്പോൾ മാത്രമല്ല മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുമ്പോൾ പോലും ഇവർക്ക് മിണ്ടാട്ടമില്ല.
അത് കൊണ്ടാണ് 50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ പ്രതിയായ, പണവും അധികാരവുമുള്ളത് കൊണ്ട് നിയമങ്ങൾക്ക് പുല്ലു വില കൽപ്പിക്കുന്ന ഒരു എം.എൽ.എ പ്രതിപക്ഷ നേതാവും ചില മാധ്യമ പ്രവർത്തകരും സർക്കാരിനെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് പറഞ്ഞപ്പോൾ ഒരക്ഷരം മിണ്ടാതിരുന്നത്. പ്രതിപക്ഷ നേതാവും മാധ്യമങ്ങളും തമ്മിൽ സംസാരിക്കുമെന്നും അത് ആലോചനയാണെന്നും ഗൂഢാലോചനയല്ലെന്നും അയാളോട് ആരും പറയാതിരുന്നത്.
ഇപ്പോഴിതാ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരുമായി ഫോണിൽ സംസാരിച്ചു എന്ന കുറ്റം ചുമത്തി ഒരു മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്തിരിക്കുന്നു. സമരക്കാരുമായി അവർ ഫോണിൽ സംസാരിച്ചുവത്രേ! അതിൽ എന്ത് തെറ്റാണുള്ളത്? സർക്കാറിനെതിരായ പ്രതിഷേധങ്ങൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തിക്കുക എന്നത് സാധാരണ കാര്യമല്ലേ?
വാഴ്ത്തുപാട്ടുകാർ അപ്പണി തുടരട്ടേ. ആത്മാഭിമാനമുള്ള,
താൻ ചെയ്യുന്ന ജോലിയുടെ മൂല്യമറിയുന്ന മാധ്യമ പ്രവർത്തകരേ... ധൈര്യമായി മുന്നോട്ട് പോവുക.
24ലെ വിനീതക്ക് ഐക്യദാർഢ്യം
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications