കൗതുകം ലേശം കൂടിപ്പോയി; ഇന്ധന വിലവർധനവിനെതിരെ ഒട്ടകവുമായി പ്രതിഷേധിച്ചു, കേസ്
തിരുവനന്തപുരം; കൊവിഡ് അൺലോക്കിന് പിന്നാലെ രാജ്യത്തെ ഇന്ധനവില കുതിച്ചുയരുകയാണ്. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ ദിവസം ഡീസൽ വില പെട്രോളിനെക്കാൾ ഉയർന്നു. അതേസമയം ഇന്ധന വിലവർധനവിനെതിരെ രാജ്യത്ത് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കാളവണ്ടികൾ ഇറക്കിയും നടന്നുമെല്ലാമാണ് പ്രതിഷേധം. അത്തരമൊരു പ്രതിഷേധമാണ് ഇപ്പോൾ പൊല്ലാപ്പായിരിക്കുന്നത്.
വിലവർധനവിനെതിരെ ഒട്ടകവുമായിട്ടായിരുന്നു കേരള കോൺഗ്രസ് (സ്കറിയ വിഭാഗം) സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയത്. എന്നാൽ മൃഗത്തിന് എതിരെയുള്ള ക്രൂരത എന്ന വകുപ്പ് ചുമത്തി മൃഗസംരക്ഷണ നിയമപ്രകാരം കന്റോൺമെന്റ് പോലീസ് ഇവർക്കെതിരെ കേസെടുത്തു. പൂവാർ സ്വദേശിയുടെ ലൈസൻസ് ഉള്ള ഒട്ടകത്തെയാണ് കൊണ്ടുവന്നതെന്ന് സമരക്കാർ വാദിച്ചെങ്കിലും ഏറ്റില്ല.
പോലീസിന് പുറമെ വനംവകുപ്പ് കൂടി ഇവർക്കെതിരെ കേസെടുത്താൽ പ്രവർത്തകർ കുടുങ്ങുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം കേസ് അവിടം കൊണ്ട് നിന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടിയതിനും സാമൂഹിക അകലം ലംഘിച്ചതിനും പോലീസ് ഇവർക്കെതിരെ മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്.
ജില്ലാ പ്രസിഡന്റ് ആർ.സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. എ.എച്ച്. ഹാഫിസ് , കവടിയാർ ധർമൻ , തമ്പാനൂർ രാജീവ് എന്നിവർ പ്രസംഗിച്ചു. വട്ടിയൂർക്കാവ് വിനോദ് , കോരാണി സനൽ , സിസിലിപുരം ചന്ദ്രൻ , ബീമാപള്ളി ഇക്ബാൽ, വിപിൻകുമാർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
'തീയറ്റർ തുറന്ന് സാറ്റലൈറ്റ് റൈറ്റ് സജീവമായാൽ ഇവരൊന്നും മടങ്ങിപോകില്ലെന്ന പ്രതീക്ഷിക്കാം'
മണിപ്പൂരിൽ കണക്ക് കൂട്ടൽ പിഴച്ച് അമിത് ഷാ; ബിജെപി വെട്ടിൽ!! പുതിയ രാഷ്ട്രീയ നാടകം
വയറുവേദന; പരിശോധനയിൽ വിവാഹിതയായ 'യുവതി' പുരുഷനായി!! അപൂർവ്വ അവസ്ഥ, ഞെട്ടൽ