കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിഫ്ബിക്കെതിരായ കേസ്; സര്‍ക്കാര്‍ സിഎജിയെ എതിര്‍ത്തത് എന്തിനെന്ന് ജനങ്ങള്‍ക്ക് മനസിലായി: കെ.സുരേന്ദ്രന്‍

Google Oneindia Malayalam News

കോട്ടയം: കിഫ്ബിക്കെതിരെ ഇഡി കേസെടുത്തതോടെ സംസ്ഥാന സര്‍ക്കാരും ധനമന്ത്രി തോമസ് ഐസക്കും സി.എ.ജിയെ എതിര്‍ത്തത് എന്തിനാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ എല്ലാ നിയമങ്ങളും ലംഘിക്കുന്നതിന്റെ ഉദ്ദാഹരണമാണ് കിഫ്ബിക്കെതിരായ കേസെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അസമില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു, തേസ്പൂരില്‍ നിന്നുള്ള ചിത്രങ്ങള്‍

വിദേശത്ത് നിന്നും കടമെടുക്കുന്നത്

വിദേശത്ത് നിന്നും കടമെടുക്കുന്നത്

കുറഞ്ഞ പലിശയ്ക്ക് ആഭ്യന്തര വായ്പ്പ ലഭിക്കുമെന്നിരിക്കെ കൂടുതല്‍ പലിശയ്ക്ക് വിദേശത്ത് നിന്നും കടമെടുക്കുന്നത് അഴിമതിക്കാണെന്ന് തുടക്കം മുതലേ ബിജെപി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ പദ്ധതികളെല്ലാം നിയമവിധേയമല്ലാതെ നടത്തണമെന്നാണ് ഐസക്ക് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് സി.എ.ജി റിപ്പോര്‍ട്ടിനെ അദ്ദേഹം എതിര്‍ത്തത്.

അഴിമതി മറയ്ക്കാനാണ്

അഴിമതി മറയ്ക്കാനാണ്

ഭരണഘടനയെ വെല്ലുവിളിച്ചു കൊണ്ട് റിപ്പോര്‍ട്ട് ചോര്‍ത്തിയതും അഴിമതി മറയ്ക്കാനാണ്. ധനമന്ത്രിയും മുഖ്യമന്ത്രിയുമാണ് കിഫ്ബിയുടെ പേരിലുള്ള തട്ടിപ്പിന് പിന്നില്‍. ആഴക്കടല്‍ മത്സ്യബന്ധന കരാറിന്റെ കാര്യത്തിലും ഫിഷറീസ് മന്ത്രിയും മുഖ്യമന്ത്രിയും ഒളിച്ചുകളിക്കുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അഴിമതികള്‍ പുറത്തു വരുമ്പോള്‍ ഞങ്ങള്‍ ഒന്നും അറിയില്ല എന്നും പറഞ്ഞ് കൈകഴുകുകയാണ് സര്‍ക്കാര്‍.

സ്വര്‍ണ്ണക്കടത്തിലും സ്പ്രിംഗ്‌ളറിലും

സ്വര്‍ണ്ണക്കടത്തിലും സ്പ്രിംഗ്‌ളറിലും

സ്വര്‍ണ്ണക്കടത്തിലും സ്പ്രിംഗ്‌ളറിലും ഇത് തന്നെയാണ് കണ്ടത്. കോണ്‍ഗ്രസിന് ഇതൊന്നും ചൂണ്ടിക്കാണിക്കാനാവുന്നില്ല. ഉമ്മന്‍ചാണ്ടിക്ക് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ധാര്‍മികത ഇല്ല. നരേന്ദ്രമോദി സര്‍ക്കാര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക സമുദായ അംഗങ്ങള്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിയതിനെതിരെ യുഡിഎഫിലെ പ്രധാന കക്ഷിയായ മുസ്ലിം ലീഗ് എന്തിനാണ് സമരം ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.

ഉമ്മന്‍ ചാണ്ടി തയ്യാറുണ്ടോ?

ഉമ്മന്‍ ചാണ്ടി തയ്യാറുണ്ടോ?

കോണ്‍ഗ്രസിന്റെ അനുമതിയോടെയാണോ ലീഗ് മുസ്ലിം സംഘടനകളെ വിളിച്ച് യോഗം നടത്തിയത്? ലീഗിനെ തള്ളി പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാണോ മുസ്ലിംലീഗിന്റെ നിലപാടിനോട് യോജിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറുണ്ടോ? ക്രൈസ്തവ സഭകള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. ന്യൂനപക്ഷ ആനുകൂല്ല്യങ്ങളുടെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ അവര്‍ക്ക് ലഭിക്കുന്നത്.

എന്താണ് നിലപാട്?

എന്താണ് നിലപാട്?

കേരള സര്‍ക്കാരിന്റെ ഈ സാമൂഹ്യനീതി നിഷേധത്തിനെതിരെ എന്താണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്? ഹിന്ദു,ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് മതംമാറ്റുന്ന ലൗജിഹാദിന്റെ കാര്യത്തിലും ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനകത്ത് മതത്തിന്റെ പേരിലുള്ള സംവരണ സീറ്റുകളാണുള്ളത്.

ജിഹാദി കോണ്‍ഗ്രസ്

ജിഹാദി കോണ്‍ഗ്രസ്

ഭൂരിപക്ഷ സമുദായാംഗങ്ങള്‍ അവഗണിക്കപ്പെടുകയാണ്. ജിഹാദി കോണ്‍ഗ്രസ് എന്നൊരു പുതിയ ഗ്രൂപ്പ് കോണ്‍ഗ്രസില്‍ രൂപീകരിക്കപ്പെട്ടെന്നാണ് ആ പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ പറയുന്നത്. കോണ്‍ഗ്രസില്‍ അവ?ഗണിക്കപ്പെട്ട ഭൂരിപക്ഷ സമുദായത്തില്‍ പെട്ട നേതാക്കളുടെ പ്രശ്‌നങ്ങള്‍ പ്രസക്തമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മാണി സി കാപ്പന്റെ കൊഴിഞ്ഞുപോക്കില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലോ? ശശീന്ദ്രന്‍ വണ്‍ ഇന്ത്യയോട്മാണി സി കാപ്പന്റെ കൊഴിഞ്ഞുപോക്കില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലോ? ശശീന്ദ്രന്‍ വണ്‍ ഇന്ത്യയോട്

മധ്യകേരളം വഴി സംസ്ഥാനം പിടിക്കാന്‍ യുഡിഎഫ്; 30 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രം അണിയറയില്‍മധ്യകേരളം വഴി സംസ്ഥാനം പിടിക്കാന്‍ യുഡിഎഫ്; 30 ലേറെ സീറ്റുകളില്‍ വിജയിക്കാനുള്ള തന്ത്രം അണിയറയില്‍

ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്ഒടുവില്‍ ജോസഫ് അയഞ്ഞു; കോണ്‍ഗ്രസിന് രണ്ടില്‍ ഒന്ന്... ബിജെഎസിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ്

'എടീ, പോടീ' വിളിയുമായി റംസാൻ... സജ്നയോട് ചെയ്തതെന്ത്? ഭർത്താവ് ഫിറോസ് റംസാനെ എന്ത് ചെയ്തു?'എടീ, പോടീ' വിളിയുമായി റംസാൻ... സജ്നയോട് ചെയ്തതെന്ത്? ഭർത്താവ് ഫിറോസ് റംസാനെ എന്ത് ചെയ്തു?

വേങ്ങര ആവര്‍ത്തിക്കുമോ; കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് വിമതനെ രംഗത്ത് ഇറക്കി ഞെട്ടിക്കാന്‍ സിപിഎംവേങ്ങര ആവര്‍ത്തിക്കുമോ; കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗ് വിമതനെ രംഗത്ത് ഇറക്കി ഞെട്ടിക്കാന്‍ സിപിഎം

നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

English summary
Case against KIIFB; People understand why the government opposed the CAG Says, K Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X