രാജിവക്കില്ലെന്ന് മാണി... വക്കേണ്ടെന്ന് ചെന്നിത്തല, പറ്റില്ലെന്ന് ഇടത്
തിരുവനന്തപുരം: തനിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിട്ടുളള ആരോപണങ്ങളെല്ലാം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദവുമായി കെഎം മാണി രംഗത്ത്. ദീര്‍ഘകാലത്തെ രാഷ്ട്രീയ പാരമ്പര്യത്തിന് അടിയേറ്റെങ്കിലും രാജിവക്കാന്‍ തയ്യാറല്ലെന്നാണ് കെഎം മാണി വ്യക്തമാക്കിയിരിക്കുന്നത്.
ഒരു വിജിലന്‍സ് കേസിന്റെ പേരില്‍ രാജി വക്കുകയാണെങ്കില്‍ എത്ര പേര്‍ രാജിവക്കേണ്ടിവരും എന്ന പ്രസക്തമായ ചോദ്യവും കെഎം മാണി ചോദിക്കുന്നുണ്ട്.
കെഎം മാണിയുടെ രാജിക്കാര്യത്തില്‍ പ്രതികരണങ്ങള്‍ കാണാം...

രാഷ്ട്രീയ ഗൂഢാലോചന
രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോള്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍. കേസെടുത്തതിന്റെ പേരില്‍ രാജി വക്കില്ലെന്ന് കെഎം മാണി.

രാജി വക്കേണ്ട
കെഎം മാണി രാജി വക്കേണ്ടതില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്. മാണി അഴിമിത നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിട്ടില്ല.

രാജിവച്ചേ പറ്റൂ
കോഴക്കേസില്‍ വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ കെഎം മാണി ഉടന്‍ രാജി വക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി മാണിയെ മാറ്റി നിര്‍ത്തണമെന്നും കോടിയേരി.

രാജിയില്ലാതെ രക്ഷയില്ല
കെഎം മാണി രാജിവക്കണം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

കുറ്റക്കാരനെന്ന് വ്യാഖ്യാനിക്കേണ്ട
ബാര്‍ കോഴ കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതുകൊണ്ട് മാണി കുറ്റക്കാരനാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറയുന്നത്. മാണി അഴിമതി നടത്തിയെന്ന അഭിപ്രായം ലീഗിനില്ല.

പിസി ജോര്‍ജ്ജ്
അഴിമതി ആരോപണത്തിന്റെ ആരെങ്കിലും രാജി വക്കുകയാണെങ്കില്‍ കേരള മന്ത്രിസഭയില്‍ ആരും ഉണ്ടാകില്ലെന്നാണ് ചീഫ് വിപ് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്.

മാണിക്ക് തീരുമാനിക്കാം
രാജി വക്കണോ വേണ്ടയോ എന്ന് കെഎം മാണിക്ക് തീരുമാനിക്കാമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവി ആര്‍ ബാലകൃഷ്ണ പിള്ള. അഴിമതി ആരോപണത്തിന്റെ പേരില്‍ മന്ത്രിമാര്‍ രാജിവച്ച ചരിത്രമുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.












Click it and Unblock the Notifications