കൊച്ചിയില്‍ സീരിയല്‍ നടിമാരുടെ മര്‍ദ്ദനമേറ്റ യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ സീരിയല്‍ നടിമാരുടെ മര്‍ദ്ദനമേറ്റ യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസ്.
കൊച്ചി: യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ സീരിയല്‍ നടിമാരുടെ മര്‍ദ്ദനമേറ്റ യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നുകാട്ടി മരട് പോലീസ് ആണ് ഡ്രൈവര്‍ ഷഫീഖിനെതിരെ കേസെടുത്തത്. ഡ്രൈവറെ അക്രമിച്ച നടിമാരാണ് ഷെഫീഖിനെതിരെ പരാതിയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ വൈറ്റിലയിലാണ് സംഭവം. മൂന്ന് വനിതകള്‍ ചേര്‍ന്ന് യൂബര്‍ ടാക്‌സി ബുക്ക് ചെയ്തിരുന്നു. ഇതുപ്രകാരമെത്തിയ ഷെഫീഖിന്റെ കാറില്‍ മറ്റൊരു യാത്രക്കാനുണ്ടായിരുന്നെങ്കിലും ഇയാളെ ഇറക്കിവിടണമെന്നായി നടിമാര്‍. എന്നാല്‍, ഷെയര്‍ ടാക്‌സിയില്‍ യാത്രക്കാര്‍ സാധാരണമാണെന്ന് പറഞ്ഞതോടെ സ്ത്രീകള്‍ ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഷഫീഖിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് എയ്ഞ്ചല്‍, ഷാര, ഷീബ എന്നിവരെ മരട് പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തെങ്കിലും ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് വിട്ടയക്കുകയായിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കെയാണ് സ്ത്രീകളുടെ പരാതിയില്‍ ഷെഫീഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഷെഫീഖിന് പിന്തുണയുമായി ടാക്‌സി ഡ്രൈവര്‍മാര്‍ പണി മുടക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications