കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം തുളസിക്കെതിരെ കേസെടുത്തു... ആവേശത്തില്‍ പറഞ്ഞുപോയതാണെന്ന് നടന്‍!!

Google Oneindia Malayalam News

കൊല്ലം: ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന നടന്‍ കൊല്ലം തുളസിയുടെ കൊലവിളിക്കെതിരെ വ്യാപക പ്രതിഷേധം. നടനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തില്‍ അദ്ദേഹം മാപ്പു പറഞ്ഞിട്ടുണ്ട്. ഒരു ആവേശത്തില്‍ പറഞ്ഞു പോയതാണെന്നാണ് അദ്ദേഹത്തിന്റെ വാദം. എന്തായാലും പറഞ്ഞ ചില കാര്യങ്ങള്‍ തീര്‍ത്തും വസ്തുതാപരമല്ലെന്നും അദ്ദേഹം പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിവാദമായിരുന്ന സംഭവമായിരുന്നു കൊല്ലം തുളസിയുടേത്. സ്ത്രീകളെ രണ്ടായി വലിച്ചുകീറി അതിലൊന്ന് ദില്ലിക്കും മറ്റൊന്ന് മുഖ്യമന്ത്രി പിണറായി വിജയനും അയച്ച് കൊടുക്കണമെന്നുമായിരുന്നു നടന്റെ പരാമര്‍ശം. ഇതിനെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യമുയര്‍ന്നിരുന്നു. വൈകാതെ തന്നെയാണ് അദ്ദേഹത്തിനെതിരെ കേസ് വന്നിരിക്കുന്നത്.

വനിതാ കമ്മീഷന്റെ കേസ്

വനിതാ കമ്മീഷന്റെ കേസ്

കൊല്ലം തുളസിയുടെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷനാണ് സ്വമേധയാ കേസെടുത്തത്. എന്‍ഡിഎ സംഘടിപ്പിച്ച ശബരിമല വിശ്വാസ സംരക്ഷണ ജാഥയിലായിരുന്നു വിവാദ പരാമര്‍ശം. അതേസമയം കേസെടുത്തതോടെ നടന്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് വേറെ കേസും വരാന്‍ സാധ്യതയുണ്ട്. ഈ പരാമര്‍ശവും കൂടി കണക്കിലെടുത്താണ് വനിതാ കമ്മീഷന്‍ കേസെടുത്തതെന്നാണ് സൂചന.

പറ്റിപ്പോയതാണ് മാപ്പാക്കണം

പറ്റിപ്പോയതാണ് മാപ്പാക്കണം

കേസെടുത്തതിന് പിന്നാലെ മാപ്പു പറഞ്ഞ് കൊല്ലം തുളസി രംഗത്തെത്തിയിട്ടുണ്ട്. പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത്. പ്രസംഗത്തിന്റെ ആവേശത്തില്‍ അബദ്ധത്തില്‍ പറഞ്ഞുപോയതാണ്. താന്‍ ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. സത്യത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പാടേ വിഴുങ്ങുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. സ്ത്രീകളെ കുറിച്ച് താന്‍ പറഞ്ഞത് അബദ്ധ പ്രയോഗമാണെന്നും നടന്‍ പറഞ്ഞു.

 പങ്കുവെച്ചത് വേദന....

പങ്കുവെച്ചത് വേദന....

പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത ചില അമ്മമാരുടെ പ്രയോഗത്തില്‍ ആവേശം തോന്നിയപ്പോള്‍ നടത്തിയ പരാമര്‍ശം മാത്രമാണത്. അയ്യപ്പസ്വാമി എന്റെ ദൈവമാണ്. ആചാരങ്ങള്‍ ലംഘിക്കപ്പെടുന്നത് ശബരിമലയുടെ പവിത്രത നശിപ്പിക്കും. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു താന്‍ പങ്കുവെച്ചതെന്നും കൊല്ലം തുളസി വിശദീകരിച്ചു. അതേസമയം ബിജെപിക്കുള്ളില്‍ നിന്ന് തന്നെ വന്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കൊല്ലം തുളസി മാപ്പുമായി രംഗത്തെത്തിയതെന്നാണ് സൂചന.

 ശ്രീധരന്‍പിള്ളയ്ക്കും എതിര്‍പ്പ്

ശ്രീധരന്‍പിള്ളയ്ക്കും എതിര്‍പ്പ്

ജഡ്ജിമാരെ ശുംഭന്‍മാരെന്ന് വിളിച്ച കൊല്ലം തുളസിയുടെ പ്രസ്താവന പാര്‍ട്ടിയുടേതല്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍പിള്ള തുളസിയുടെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയിലാണ്. ബിജെപിയുടെ കൈവിട്ടതോടെയാണ് തുളസി നിലപാട് മയപ്പെടുത്തിയത്. കേസ് വന്നാല്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് നേതാക്കള്‍ അദ്ദേഹത്തോട് തുറന്നുപറഞ്ഞിട്ടുണ്ട്. കൊല്ലത്ത് എന്‍ഡിഎ മാര്‍ച്ച ആരംഭിച്ച ശേഷം മുഖാമുഖം പരിപാടിയിലാണ് ശ്രീധരന്‍പിള്ള കൊല്ലം തുളസിയെ തള്ളിപ്പറഞ്ഞത്.

 പ്രസ്താവന ഇങ്ങനെ

പ്രസ്താവന ഇങ്ങനെ

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം. ഇതില്‍ ഒരു ഭാഗം ദില്ലിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെയായിരുന്നു കൊല്ലം തുളസിയുടെ കൊലവിളി. വിവരവും വിദ്യാഭ്യാസവുമുള്ള ആരും ശബരിമലയില്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചില ലവളുമാര് വരും.. രണ്ടായി വലിച്ച് കീറി ദില്ലിക്കും മുഖ്യമന്ത്രിക്കും ഇട്ടു കൊടുക്കണം: കൊല്ലം തുളസിചില ലവളുമാര് വരും.. രണ്ടായി വലിച്ച് കീറി ദില്ലിക്കും മുഖ്യമന്ത്രിക്കും ഇട്ടു കൊടുക്കണം: കൊല്ലം തുളസി

ശ്രീരാമുലുവിനെതിരെ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍... ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പ് തീപ്പാറും!!ശ്രീരാമുലുവിനെതിരെ ഡികെ ശിവകുമാറിന്റെ നീക്കങ്ങള്‍... ബെല്ലാരിയില്‍ ഉപതിരഞ്ഞെടുപ്പ് തീപ്പാറും!!

English summary
case against kollam thulasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X