കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പിന്നാലെ ശശികലയ്ക്കും കുരുക്ക് മുറുകുന്നു! വീണ്ടും കേസ്
മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയ്ക്ക് എതിരെ പരാതി. അഭിഭാഷകനായ ഷുക്കൂറാണ് ശശികലയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു. നാടിന്‍റെ അഖണ്ഡത തകര്‍ത്ത് മതവിശ്വാസികള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കുന്ന പ്രസംഗങ്ങള്‍ നടത്തുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കേസ് എടുത്തതെന്ന് എഫ്ഐആറില്‍ പറയുന്നുണ്ട്.
ഹിന്ദു ഭൂമിയെന്ന യുട്യൂബ് ചാനല്‍ വഴി ഇത്തരത്തിലൂള്ള 40 പ്രസംഗങ്ങള്‍ അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.നേരത്തേയും ഷുക്കൂറിന്‍റെ പരാതിയില്‍ ശശികലയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അങ്കം കുറിച്ച് പാര്‍ട്ടികള്‍! കേരളം ആര്‍ക്കൊപ്പം? കാണാം ലോക്സഭാ സ്പെഷ്യല്‍ പേജ്












Click it and Unblock the Notifications