വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ടക്ടറോട് പോലീസിന് എന്തിന് സ്നേഹം
കല്പറ്റ: കെഎസ്ആര്‍ടിസി ബസ്സില്‍ അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിക്ക് നേര്‍ക്ക് പോലീസിന്റെ അവഗണന. പരാതി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ടക്ടറെ വിട്ടയച്ച് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ ഇരുത്തുകയാണ് പോലീസ് ചെയതത്. മീനങ്ങാടിയിലാണ് സംഭവം.
പോലീസിന്റെ നിഷ്ക്രിയത്വം വാര്‍ത്തയായതോടെ കണ്ടക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ആര്‍ടിസി സര്‍വ്വീസ് തടസ്സപ്പെടാതിരിക്കാനാണ് കണ്ടക്ടറെ വിട്ടയച്ചതെന്നാണ് പോലീസ് ഭാഷ്യം.
ജനുവരി 19 ന് പുലര്‍ച്ചെയാണ് സംഭവം. എണറാകുളത്ത് നിന്ന് ഞായറാഴ്ച രാത്രി 11.15 പുറപ്പെട്ട എറണാകുളം-മൈസൂര്‍ ബസ്സിലെ കണ്ടക്ടറാണ് പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. കല്‍പ്പറ്റയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി.

എറണാകുളത്ത് നിന്ന് സീറ്റ് മുന്‍കൂട്ടി റിസര്‍വ്വ് ചെയ്തായിരുന്നു പെണ്‍കുട്ടി ബസ്സില്‍ കയറിയത്. എന്നാല്‍ കണ്ടക്ടറുടെ ആവശ്യപ്രകാരം സീറ്റ് മാറി ഇരിക്കേണ്ടി വന്നത്രെ. പിന്നീട് പല തവണ കണ്ടറുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമുണ്ടായി. രാവിലെ കല്‍പറ്റയിലെത്തിയപ്പോഴാണ് പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയത്.
മറ്റ് യാത്രക്കാര്‍ കൂടി ഇടപെട്ടപ്പോള്‍ ബസ് മീനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പരാതി എഴുതി വാങ്ങിയ പോലീസുകാര്‍ കണ്ടക്ടറേയും ബസ്സിനേയും വിട്ടയച്ചു. പെണ്‍കുട്ടിയെ സ്റ്റേഷനില്‍ തന്നെ ഇരുത്തുകയും ചെയ്തു.
ഈ സംഭവം വാര്‍ത്തയായതോടെയാണ് പോലീസുകാര്‍ തങ്ങളുടെ നടപടി ന്യായീകരിച്ച് രംഗത്തെത്തി. സര്‍വ്വീസ് തടസ്സപ്പെടാതിരിക്കാനായിരുന്നു കണ്ടക്ടറെ വിട്ടയച്ചതെന്നാണ് ന്യായം, പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications