പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്‍യു നേതാക്കള്‍ക്കെതിരെ കേസ്
ഇടുക്കി: കെഎസ്‍യു പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസ്. കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് സെയ്താലി എന്നിവര്‍ക്കെതിരെയാണ് തൊടുപുഴ മുട്ടം പോലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമം എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിപ്പിച്ച് തന്നെ നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പറയുന്നത്. ഡിജിപിയ്ക്കും സംസ്ഥാന വനിതാ കമ്മീഷനും പ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എന്നാല്‍ മോര്‍ഫ് ചെയ്തുവെന്ന് പറയപ്പെടുന്ന ദൃശ്യം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തൊടുപുഴ പോലീസ് പറഞ്ഞു.
അതേസമയം പരാതി വ്യാജമാണെന്നായിരുന്നു ബാഹുല്‍ കൃഷ്ണയുടെ പ്രതികരണം. എന്നാല്‍ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉയര്‍ന്ന പരാതിയില്‍ കെഎസ്‍യു സംസ്ഥാന നേതൃത്വമോ കെപിസിസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications