കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മി നായര്‍ കുടുങ്ങും!!എല്ലാത്തിനും തെളിവുണ്ട്!! കുരുക്ക് മുറുക്കാന്‍ പോലീസ്?

വിദ്യാര്‍ഥിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മിനായര്‍ കുറ്റക്കാരിയാണെന്നാണ് പോലീസ് പറയുന്നത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ വിദ്യാര്‍ഥിയെ ജാതിപ്പേര് വിളിച്ച സംഭവത്തില്‍ കുരുക്ക് മുറുകുന്നു. കേസില്‍ ലക്ഷ്മി നായര്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാണെന്ന് പോലീസ് വ്യക്തമാക്കി. ഹൈക്കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. ശേഖരിച്ച തെളിവുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

കേസിനെതിരെ ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിശദീകരണം. അന്വേഷണം പുരോഗമിക്കുകയാണെന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ ഇ ബൈജു അറിയിച്ചു. 23 സാക്ഷികളുടെ മൊഴിയെടുത്തതായി പോലീസ് കോടതിയില്‍ വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്.

 തെളിവുണ്ട്

തെളിവുണ്ട്

വിദ്യാര്‍ഥിയെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്ന പരാതിയില്‍ ലക്ഷ്മിനായര്‍ കുറ്റക്കാരിയാണെന്നാണ് പോലീസ് പറയുന്നത്. പ്രഥമദൃഷ്ട്യാ ഇതിന് തെളിവുണ്ടെന്നും പോലീസ് പറയുന്നു. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ ഇ ബൈജുവാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.

 കൂടുതല്‍ അന്വേഷണം

കൂടുതല്‍ അന്വേഷണം

കേസ് കെട്ടിച്ചമച്ചതാണെന്ന് കാട്ടി ലക്ഷ്മി നായര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 23 സാക്ഷികളുടെ മൊഴി എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരുടെ ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്നും പോലീസ്.

 ജാമ്യമില്ലാ വകുപ്പ്

ജാമ്യമില്ലാ വകുപ്പ്

ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നാരോപിച്ച് മൂന്ന് പരാതികളാണ് നല്‍കിയിരുന്നത്. ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എസ്ഇ, എസ്ടി ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

 പോലീസ് നടപടി

പോലീസ് നടപടി

ലക്ഷ്മി നായര്‍ വിദ്യാര്‍ഥികളെ ജാതി പറഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഇടപെടാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പരാതിയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടതോടെയാണ് പോലീസ് കസെടുത്തത്.

 ഉപസമിതിയുടെ കണ്ടെത്തല്‍

ഉപസമിതിയുടെ കണ്ടെത്തല്‍

ലക്ഷ്മിനായര്‍ക്കെതിരെ ഗുരുതര ആ രോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ജാതി പറഞ്ഞ് ആക്ഷേപിച്ചതിന് പുറമെ, മാര്‍ക്കിലും ഹാജരിലും ക്രമക്കേട് നടത്തിയെന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ലക്ഷ്മിനായര്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ഉപസമിതിയും കണ്ടെത്തിയിരുന്നു.

 രാജി ആവശ്യപ്പെട്ട്

രാജി ആവശ്യപ്പെട്ട്

ലക്ഷ്മിനായരുടെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സം ഘടനകളുടെ നേതൃത്വത്തില്‍ നടന്ന സമരം മുപ്പത് ദിവസത്തോളം നീണ്ടു നിന്നു. ലക്ഷ്മി നായര്‍ രാജി വയ്ക്കണമെന്നായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. നിലവില്‍ ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.

English summary
evidence for case against lakshmi nair, says police.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X