കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ചേരി ആശുപത്രിയില്‍ യുവതിയുടെ നഗ്നത പകര്‍ത്തി ഡോക്ടര്‍? ധരിച്ച തുണി മാറ്റി, നഗ്നയാക്കി കിടത്തി!!

വിഷയത്തില്‍ മഞ്ചേരി സിഐക്കും മലപ്പുറം പോലീസ് സൂപ്രണ്ടിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

മലപ്പുറം: പ്രസവ മുറിയില്‍ മൊബൈലുമായി കയറിയ പുരുഷ ഡോക്ടര്‍ സ്ത്രീകളുടെ നഗ്നത പകര്‍ത്തിയതായി പരാതി. ഗൈനക്കോളജിസ്റ്റ് അല്ലാത്ത ഡോക്ടര്‍ പ്രസവിച്ച് കിടക്കുന്ന യുവതിയുടെ മേലുണ്ടായിരുന്ന തുണി മാറ്റി അനാവശ്യമായി പരിശോധിച്ചെന്നും പരാതിയില്‍ പറയുന്നു. ഇത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഡോക്ടര്‍ ശകാരിച്ചെന്നും മഞ്ചേരി പോലിസില്‍ നല്‍കിയ പരാതിയിലുണ്ട്.

മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയുടെ ഉടമസ്ഥനും ഡോക്ടറുമായ വ്യക്തിക്കെതിരേയാണ് പരാതി. കഴിഞ്ഞ നവംബര്‍ എട്ടിനാണ് യുവതി ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പിന്നീട് മറ്റൊരു ശസ്ത്രക്രിയ കൂടി കഴിഞ്ഞതിനാല്‍ വിശ്രമം വേണ്ടി വന്നു. അതിനാലാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി വ്യക്തമാക്കുന്നു.

ഗൈനക്കോളജിസ്റ്റ് പോയാല്‍ പുരുഷ ഡോക്ടര്‍ എത്തും

ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ യുവതിയുടെ പ്രസവ ശേഷം ഒപിയിലേക്ക് പോയിക്കഴിഞ്ഞപ്പോഴാണ് പുരുഷ ഡോക്ടര്‍ പ്രസവ വാര്‍ഡില്‍ കടന്നത്. താല്‍ക്കാലിക വസ്ത്രം മാത്രം ധരിച്ചാണ് ഈ സമയം അമ്മമാര്‍ കിടക്കാറ്. യുവതിയുടെ മേലുണ്ടായിരുന്ന വസ്ത്രം ഇയാള്‍ എടുത്തു മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

രഹസ്യഭാഗങ്ങള്‍ പരിശോധിച്ചു

പിന്നീട് പുരുഷ ഡോക്ടര്‍ ഏറെ നേരം ശരീരം നോക്കി നിന്നു. ഈ ഡോക്ടര്‍ക്ക് തന്നെ പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ രഹസ്യഭാഗങ്ങള്‍ വരെ ഇയാള്‍ പരിശോധിച്ചുവെന്നാണ് പരാതി.

ഭര്‍ത്താവിനെ വിളിക്കാന്‍ അനുവദിച്ചില്ല

അസഹ്യത അനുഭവപ്പെട്ട യുവതി ഭര്‍ത്താവിനെ വിളിക്കാന്‍ നഴ്‌സുമാരോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രസവ മുറിയാണിതെന്ന് അറിയില്ലേ എന്നായിരുന്നു നഴ്‌സുമാരുടെ മറുപടി. ഇവിടെക്ക് പുരുഷന്‍മാരെ കയറ്റാന്‍ പാടില്ലെന്നും നഴ്‌സുമാര്‍ പറഞ്ഞു.

യുവതിക്ക് രക്തസ്രാവം അധികരിച്ചു

പിന്നീട് യുവതിക്ക് മാനസിക സംഘര്‍ഷം കൂടി രക്തസ്രാവം അധികരിച്ചു. ഈ സമയം ഡോക്ടര്‍ തന്റെ ഫോണെടുത്ത് ചിലര്‍ക്ക് വിളിച്ചു. പിന്നീട് മൊബൈല്‍ കാമറയില്‍ തന്റെ നഗ്നത പകര്‍ത്തിയെന്നു സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു.

ഗര്‍ഭപാത്രം നീക്കണമെന്ന് നിര്‍ദേശം

ഒപിയിലേക്ക് പോയ ഡോക്ടര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചെത്തിയത്. രക്തസ്രാവം ഉള്ളതിനാല്‍ ഗര്‍ഭപാത്രം നീക്കണമെന്ന് ഈ ഡോക്ടര്‍ നിര്‍ദേശിച്ചു. വിഷയം പറയാന്‍ ഗൈനക്കോളജിസ്റ്റ് യുവതിയുടെ ഭര്‍ത്താവിനെ അകത്തേക്ക് വിളിപ്പിക്കുകയായിരന്നു.

ചോദ്യം ചെയ്ത ഭര്‍ത്താവിനെ പറഞ്ഞുവിട്ടു

ഭര്‍ത്താവ് എത്തിയപ്പോള്‍ യുവതി നഗ്നയായി കിടക്കുന്ന രംഗവും അതിനടുത്ത് ചികില്‍സിക്കാനെന്ന മട്ടില്‍ നില്‍ക്കുന്ന പുരുഷ ഡോക്ടറെയുമാണ് കണ്ടത്. ഇത് ചോദ്യം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ രക്തം വേഗം എത്തിക്കണമെന്ന് പറഞ്ഞ് പറഞ്ഞുവിടുകയായിരുന്നു.

കഷ്ണം തുണി പോലും മറക്കാന്‍ നല്‍കിയില്ല

തുടര്‍ന്ന് ഗര്‍ഭ പാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് യുവതിയെ കൊണ്ടുപോവാനുള്ള നീക്കങ്ങളായി. എന്നാല്‍ അപ്പോഴും ഒരു തുണി പോലും മറക്കാന്‍ നല്‍കിയില്ല. നിലവില്‍ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ആശുപത്രിയിലുണ്ട്. ഈ സാഹചര്യത്തിലാണ് പുരുഷ ഡോക്ടര്‍ മൊബൈലുമായി അനാവശ്യമായി പ്രസവമുറിയിലെത്തുന്നതെന്ന് പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിനെ ഡോക്ടര്‍ അധിക്ഷേപിച്ചു

പുരുഷ ഡോക്ടര്‍ക്ക് പ്രസവ മുറിയില്‍ എന്താണ് കാര്യമെന്ന് ചോദിച്ച യുവതിയുടെ ഭര്‍ത്താവിനെ ഡോക്ടര്‍ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പര്‍ദ്ദയിട്ടു കൊണ്ട് അനസ്‌തേഷ്യ നല്‍കാന്‍ പറ്റുമോ എന്നായിരുന്നു ഡോക്ടറുടെ ചോദ്യം.

ഡോക്ടര്‍ മുമ്പും മോശമായി പെരുമാറി

മുമ്പ് മറ്റൊരു ചികില്‍സക്കെത്തിയപ്പോഴും ഈ ഡോക്ടര്‍ വളരെ മോശമായി പെരുമാറിയെന്ന് യുവതി പരാതിയില്‍ പറയുന്നു. പുരുഷ ഡോക്ടറെ യുവതി സമീപിച്ചിരുന്നില്ല. ഗൈനക്കോളജിസ്റ്റാണ് ചികില്‍സിച്ചിരുന്നത്. എന്നാല്‍ പ്രസവ മുറിയില്‍ കയറിയ ശേഷമാണ് ഈ പുരുഷ ഡോക്ടര്‍ എത്തിയത്. തുടര്‍ന്ന് വസ്ത്രങ്ങള്‍ നിര്‍ബന്ധപൂര്‍വം ശരീരത്തില്‍ നിന്നു മാറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

സഹികെട്ട് ആശുപത്രി മാറി

പുരുഷ ഡോക്ടറുടെ പീഡനം സഹിക്കാതെ വന്നപ്പോള്‍ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റാന്‍ യുവതിയുടെ ബന്ധുക്കള്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഈ പുരുഷ ഡോക്ടര്‍ക്കെതിരേ മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സിഐക്കും എസ്പിക്കും പരാതി

വിഷയത്തില്‍ മഞ്ചേരി സിഐക്കും മലപ്പുറം പോലീസ് സൂപ്രണ്ടിനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണ് പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ പരാതിയില്‍ കേസെടുത്തിട്ടില്ലെന്നു യുവതിയുടെ ബന്ധുക്കള്‍ക്ക് ആക്ഷേപമുണ്ട്.

English summary
Lady filed petition against Doctor, who allegedly sexualy harassment her, in Manjeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X