കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറുവാദ്വീപിലേക്ക് സി പി എം മാര്‍ച്ച്: നൂറ്റമ്പതോളം പേര്‍ക്കെതിരെ കേസെടുത്തു,

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സിപിഎം കുറുവയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നൂറ്റമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. നിയമം ലംഘിച്ച് പ്രകടനം നടത്തുകയും, വാഹനഗതാഗതത്തിന് തടസം സൃഷ്ടിച്ചുവെന്നും കാണിച്ചാണ് പൊലീസ് കേസെടുത്തത്. ഐപിസി 144, 143, 147 വകുപ്പുകള്‍ പ്രകാരമാണ് മാനന്തവാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍ വനംവകുപ്പ് പരാതി നല്‍കാത്തതിനാല്‍ കുറുവയിലേക്ക് അതിക്രമിച്ച് കയറിയസംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാധാരണഗതിയില്‍ വനത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറിയാല്‍ വനംവകുപ്പ് കേസെടുക്കാറുണ്ട്. എന്നാല്‍ സിപിഎം സമരത്തിനെതിരെ വനംവകുപ്പ് നടപടിയൊന്നും എടുത്തിട്ടില്ല. കുറുവയിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് സിപിഎം സമരം ദുരിതമായി. പാല്‍വെളിച്ചം വഴി കുറുവാദ്വീപിലേക്ക് രാവിലെ ഒമ്പത് മണി മുതല്‍ 220 പേരാണ് കുറുവാദ്വീപിനുള്ളിലേക്ക് കടന്നത്.

kuruvsisland

എന്നാല്‍ 11.30ഓടെ സിപിഎം കുറുവയിലേക്ക് മാര്‍ച്ച് നടത്തുകയും, കുറുവയിലേക്ക് അതിക്രമിച്ച് കയറിയ സിപിഎമ്മുകാര്‍ ചങ്ങാടം ബലമായി കൈപ്പിടിയിലൊതുക്കുകയാണ്. സുരക്ഷാമാനദണ്ഡങ്ങളൊന്നുമില്ലാതെ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ അപകടരമായ രീതിയില്‍ കുറുവാദ്വീപിനുള്ളില്‍ എത്തുകയായിരുന്നു. എന്നാല്‍ രാവിലെ ഒമ്പത് മണി മുതല്‍ കുറുവാദ്വീപിലേക്ക് കടന്ന വിനോദസഞ്ചാരികള്‍ തിരികെയെത്താനായി ചങ്ങാടത്തില്‍ കയറാന്‍ നോക്കിയെങ്കിലും മണിക്കൂറുകളോളം സാധിച്ചില്ല. പിന്നീട് പാല്‍വെളിച്ചം ഭാഗത്ത് നിന്നും സിപിഎം പ്രവര്‍ത്തകര്‍ തിരികെത്തിയ ചങ്ങാടത്തില്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ കയറുകയും കുറുവാദ്വീപിനുള്ളില്‍ മണിക്കൂറുകളോളം കാത്തുനിന്ന സഞ്ചാരികളെ തിരികെ പാല്‍വെളിച്ചം ഭാഗത്തേക്ക് എത്തിക്കുകയുമായിരുന്നു.

പിന്നീട് 10 മണി മുതല്‍ തന്നെ പാല്‍വെളിച്ചം വഴി കുറുവാദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മാര്‍ച്ചും സമരവും കഴിഞ്ഞ് ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് സഞ്ചാരികളെ കുറുവാദ്വീപിനുള്ളിലേക്ക് കയറ്റിയത്. കുറുവാദ്വീപിനുള്ളില്‍ കടക്കാനായി സഞ്ചാരികള്‍ക്ക് മണിക്കൂറുകളോളം കാത്ത് നില്‍കേണ്ടിയും വന്നു. ഉച്ച കഴിഞ്ഞ് 305 സഞ്ചാരികളാണ് കുറുവാദ്വീപിനുള്ളിലേക്ക് കടന്നത്. ഇന്നലെ ചങ്ങാടയാത്രയിലും പത്ത് ശതമാനം സഞ്ചാരികള്‍ പോലും ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ 600ഓളം പേര്‍ ചങ്ങാടയാത്ര നടത്തിയിരുന്ന സ്ഥാനത്ത് ഇന്നലെ 76 പേര്‍മാത്രമായിരുന്നു യാത്രക്കുണ്ടായിരുന്നത്.

English summary
Case against many people kuruva strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X