• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായിക്കിട്ട് കൊട്ടാൻ കോട്ടിട്ട് പച്ചയ്ക്ക് വർഗീയത.. വേണു ബാലകൃഷ്ണന് എട്ടിന്റെ പണി

കൊല്ലം: മാതൃഭൂമി ന്യൂസ് ചാനലിലെ പ്രധാനിയായ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ സിപിഎമ്മുകാരുടേയും സൈബര്‍ സഖാക്കളുടേയും പ്രഖ്യാപിത പൊതു ശത്രുവാണ്. അതിന് കാരണവുമുണ്ട്. സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും തേച്ചൊട്ടിക്കാന്‍ കിട്ടുന്ന ഒരവസരവും വേണു ബാലകൃഷ്ണന്‍ പാഴാക്കാറില്ല തന്നെ.

അതുകൊണ്ട് തന്നെ സിപിഎം-പിണറായി വിരുദ്ധര്‍ക്ക് വേണു പ്രിയങ്കരനുമാണ്. എന്നാല്‍ എല്ലായ്‌പ്പോഴും ഈ പിണറായി വിരുദ്ധത ശരിയായിക്കൊള്ളണമെന്നില്ല. ഈ സ്ഥാനത്തും അസ്ഥാനത്തുമുള്ള പിണറായി വിരുദ്ധത മൂലം വേണു ബാലകൃഷ്ണന് നല്ല മുട്ടന്‍ പണിയാണ് കിട്ടിയിരിക്കുന്നത്.

കടുത്ത പിണറായി വിരുദ്ധത

കടുത്ത പിണറായി വിരുദ്ധത

പിണറായി വിജയനും സിപിഎമ്മിനും എതിരായി രണ്ട് പറയാന്‍ സാധിക്കുന്ന അര്‍ദ്ധാവസരങ്ങള്‍ പോലും വേണു ബാലകൃഷ്ണന്‍ ഒഴിവാക്കാറില്ല എന്നാണ് സൈബര്‍ സഖാക്കളുടെ ആക്ഷേപം. വേണു ബാലകൃഷ്ണന്‍ നയിക്കുന്ന മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈം ടൈം എന്ന് പേരുള്ള ചര്‍ച്ചാ പരിപാടി അത്തരത്തില്‍ പല തവണ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുമുണ്ട്.

പച്ചയ്ക്ക് വര്‍ഗീയത

പച്ചയ്ക്ക് വര്‍ഗീയത

നിപ്പാ വൈറസ് ബാധയില്‍ കോഴിക്കോട് മരങ്ങള്‍ നടക്കുന്ന അവസരവും സര്‍ക്കാരിനെതിരെയുള്ള ആയുധമായി ഉപയോഗിച്ചതടക്കം വേണു വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ അതിലും ഗൗരവകരമാണ് വേണു ആലുവയില്‍ ഉസ്മാന്‍ എന്ന യുവാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാട്ടിക്കൂട്ടിയത്. ഈ വിഷയം ചര്‍ച്ചയ്‌ക്കെടുത്ത ദിവസം വേണു പച്ചയ്ക്ക് വര്‍ഗീയതയാണ് പറഞ്ഞതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ

പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ

പ്രിയപ്പെട്ട മുസ്സീം സഹോദരങ്ങളേ, നിങ്ങള്‍ ഉമിനീര് പോലും ഇറക്കാതെ വ്രതശുദ്ധിയില്‍ കഴിയുകയാണ്. ആ നിങ്ങള്‍ക്ക് മേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാര്‍ത്തി നല്‍കിയിരിക്കുന്നത്. നോമ്പ് തുറക്കാന്‍ പോയവന് തുറങ്ക് കിട്ടുന്ന നാടാണിത് എന്നാണ് വേണു ബാലകൃഷ്ണന്‍ ഉസ്മാന്‍ വിഷയത്തിലെ ചര്‍ച്ചയ്ക്ക് ആമുഖമായി പറഞ്ഞത്. അന്ന് തന്നെ സോഷ്യൽ മീഡിയ വേണുവിനെതിരെ ഈ പരാമർശത്തിന്റെ പേരിൽ രംഗത്ത് വന്നിരുന്നു.

കൊല്ലം പോലീസിൽ പരാതി

കൊല്ലം പോലീസിൽ പരാതി

ജൂണ്‍ 7നാണ് മാതൃഭൂമി ചാനലില്‍ വിവാദ ചര്‍ച്ച നടത്തിയത്. വേണു മതസ്പര്‍ധ വളര്‍ത്തുന്നു എന്നാരോപിച്ച് ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സെക്രട്ടരി ബിജു നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സാധാരണ സംഘര്‍ഷത്തെ മതപരമാക്കി വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിച്ച് സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് വേണു ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

ശത്രുതയും വിവേചനവും വളര്‍ത്താൻ

ശത്രുതയും വിവേചനവും വളര്‍ത്താൻ

ചര്‍ച്ചയുടെ തുടക്കത്തില്‍ വേണു പറഞ്ഞ വാചകങ്ങള്‍ ബോധപൂര്‍വ്വവും ദുരുദ്ദേശപരവുമായി പറഞ്ഞതാണ്. സമാധാന പൂര്‍വ്വം മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ശത്രുതയും വിവേചനവും വളര്‍ത്താനാണ് വേണു ആ വാക്കുകള്‍ ഉപയോഗിച്ചതെന്നും പരാതിയില്‍ പറയുന്നു. പരിപാടിയുടെ വീഡിയോ സഹിതമാണ് ഡിവൈഎഫ്‌ഐ പരാതി നല്‍കിയിരിക്കുന്നത്.

മൂന്ന് വർഷം വരെ തടവ്

മൂന്ന് വർഷം വരെ തടവ്

വേണുവിന്റെ നടപടി ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവും ആണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. 153 എ പ്രകാരം തന്നെയാണ് വേണുവിന് എതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ആര്‍ ബിജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ വേണു ബാലകൃഷ്ണന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

English summary
Case against Venu Balakrishnan for making communal comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X