നടി മിത്രാ കുര്യനെതിരെ കേസെടുത്തു; 3 മാസം തടവു ലഭിക്കുന്ന കുറ്റം
പെരുമ്പാവൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ കയറി ഡ്രൈവറെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ നടി മിത്രാ കുര്യനും ഒപ്പമുണ്ടായിരുന്നവര്‍ക്കും എതിരെ പോലീസ് കേസെടുത്തു. നടിക്കെതിരെ കേസെടുക്കാന്‍ പോലീസ് തുടക്കത്തില്‍ മടികാണിച്ചതിനെ തുടര്‍ന്ന് ഡ്രൈവര്‍ രാംദാസ് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.

മിത്രാ കൂര്യന്‍റെ ഫോട്ടോ ഗ്യാലറി കാണാം.
ഐപിസി സെക്ഷന്‍ 447, 294.ബി എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് മാസം വരെ തടവും അഞ്ഞൂറ് രൂപ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. ഡ്രൈവര്‍ക്കെതിരെ മിത്രാ കുര്യനും പരാതി നല്‍കിയിരിക്കുന്നതിനാല്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.ഐ പറഞ്ഞു.
കെഎസ്ആര്‍ടിസി കോമ്പൗണ്ടില്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് നിയമമുണ്ട്. ഇത് ലംഘിച്ചാണ് മിത്ര കാര്‍ സ്റ്റാന്റില്‍ കയറ്റിയത്. അതുകൊണ്ടുതന്നെ ഡ്രൈവറുടെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് വിലയിരുത്തല്‍.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരുമ്പാവൂരിന് സമീപത്തു വച്ച് മിത്ര സഞ്ചരിച്ചിരുന്ന കാറില്‍ തിരുവമ്പാടി ഡിപ്പോയില്‍ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉരസിയെന്ന് ആരോപിച്ച് ഈ ബസ്സിനെ പിന്തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്റിലെത്തിയ മിത്രയും ഒപ്പമുണ്ടായിരുന്നവരും ബസ് ഡ്രൈവറേയും തടയാനെത്തിയ കണ്‍ട്രോളറേയും മര്‍ദ്ദിക്കുകയായിരുന്നു. നടിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡ്രൈവറും കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടറും ആശുപത്രിയില്‍ ചികിത്സതേടി.












Click it and Unblock the Notifications