Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടും'; മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പോലീസ്

തിരുവനന്തപുരം: മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ പോലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പോലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണെമന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും പോലീസ് പറയുന്നു.

നടിയുടെ ലൈം​ഗിക പീഡന പരാതിയിൽ കൊച്ചി മരട് പോലീസാണ് ബലാത്സം​ഗ കുറ്റം അടക്കം ചുമത്തി മുകേഷിനെതിരെ കേസെടുത്തത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരിയെ മുകേഷിന്റെ കൊച്ചിയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തിരുന്നു.

mukesh

എന്നാൽ തനിക്കെതിരായ ലൈം​ഗിക പീഡന പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ബ്ലാക് മെയിലിം​ഗിന്റെ ഭാ​ഗമാണ് എന്നുമാണ് മുകേഷ് പറഞ്ഞത്. തനിക്കെതിരെ ഉയർന്ന ആരോപണം തെറ്റാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും മുകേഷ് ആരോപിച്ചു. മുകേഷിന്റെ മുൻകൂർ ജാമ്യാഹർജി വ്യാഴാഴ്ച പരി​ഗണിച്ച കോടതി, അറസ്റ്റ് 5 ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. ഹർജി ചൊവ്വാഴ്ച വീണ്ടും പരി​ഗണിക്കും.

മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, ലോയേഴ്സ് കോൺ​ഗ്രസ് നേതാവായിരുന്നു അഡ്വ. ചന്ദ്രശേഖർ എന്നിവരും രണ്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാരും ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് നടി പരാതി നൽകിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ വനിതാ ഐ പി എസ് ഉദ്യോ​ഗസ്ഥരായ അജിതാ ബീ​ഗം, പൂങ്കുഴലി എന്നിവർ ഇവരുടെ ഫ്ലാറ്റിലെത്തി വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. നടി നൽകിയിരുന്ന കേസുകളുമായി മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയും കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു.

ബലാത്സം​ഗ കേസിൽ ഉൾപ്പെട്ടതിന് പിന്നാലെ മുുക്ഷേ എം എൽ എ സ്ഥാനം രാജി വെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നുണ്ട്. പക്ഷേ മുകേഷ് രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സി പി എം സ്വീകരിക്കുന്നത്. സിനിമയും ആയി ബന്ധപ്പെട്ട സമിതികളിൽ അം​ഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.

അത് കൊണ്ട് സിനിമ നയ രൂപവത്ക്കരണ സമിതിയിൽ നിന്ന് മുകേഷിന് ഒഴിവാക്കുമെന്ന് സി പി എം സെക്രട്ടറി എം വി ​ഗോവിന്ദൻ വ്യ ക്തമാക്കിയിരുന്നു. കേസന്വേഷണത്തിൽ യാതൊരു ആനുകൂല്യവും എം എൽ എ എന്ന തരത്തിൽ നൽകില്ലെന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+