കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ഗോപാലകൃഷ്ണന്‍ കുടുങ്ങി... 'പന്നി' പരാമര്‍ശത്തില്‍ കേസ്, മാപ്പിരന്നത് വെറുതേയായി

മലപ്പുറം ജില്ലയേയും മുസ്ലീങ്ങളേയും മോശമായി ചിത്രീകരിച്ച് പ്രസംഗിച്ചു എന്ന പരാതിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ എന്‍ ഗോപാലകൃഷ്ണനെതിരെ കേസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയേയും മുസ്ലീങ്ങളേയും മോശമായി ചിത്രീകരിച്ച് പ്രസംഗിച്ചു എന്ന പരാതിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ എന്‍ ഗോപാലകൃഷ്ണനെതിരെ കേസ്. അഡ്വ ജഹാംഗീര്‍ നല്‍കിയ പരാതില്‍ പോത്തുകള്‍ പോലീസ് ആണ് കേസ് എടുത്തത്.

മുസ്ലീങ്ങള്‍ക്കെതിരെ പന്നി പ്രയോഗം.. ഒടുവില്‍ എന്‍ ഗോപാലകൃഷ്ണന്‍ മലക്കംമറിയുന്നതിങ്ങനെ, പക്ഷേ വീഡിയോ

മലപ്പുറം ജില്ല മുസ്ലീങ്ങളുടെ പേരില്‍ ഉണ്ടാക്കിയതാണ് എന്നാണ് ഗോപാലകൃഷ്ണന്റെ ആരോപണം. മലപ്പുറത്ത് കൂടുതല്‍ എംഎല്‍എമാര്‍ ഉണ്ടാകാന്‍ കാരണം അവിടത്തെ സ്ത്രീകള്‍ പന്നി പ്രസവിക്കുന്നതുപോലെ കുട്ടികളെ ഉണ്ടാക്കുന്നതാണ്. രണ്ടും മൂന്നും ഭാര്യമാരെ വച്ചാണിത് എന്നും ഗോപാലകൃഷ്ണന്‍ പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

N Gopalakrishnan

ഗോപാലകൃഷ്ണനെതിരെ നേരത്തെ അഡ്വ ഷുക്കൂറും പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ യൂത്ത് ലീഗും ഗോപാലകൃഷ്ണനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഗോപാലകൃഷ്ണനെതിരെ യുഎപിഎ പ്രകാരം കേസ് എടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് എടരിക്കോട് മണ്ഡലം കമ്മിറ്റി കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

വീഡിയോ വിവാദം ആയതോടെ മാപ്പ് പറയാന്‍ തയ്യാറാണെന്ന രീതിയില്‍ ഗോപാലകൃഷ്ണന്‍ വേറെ ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു. അതില്‍ എല്ലാം മയപ്പെടുത്തിക്കൊണ്ടായിരുന്നു വിശദീകരണം. ചില വമാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടത്തിയ കമന്റുകള്‍ മാത്രമായിരുന്നു അത് എന്നാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.

അഡ്വ ജഹാംഗീര്‍ നല്‍കിയ പരാതിയില്‍ 153 എ, 265 എ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രസംഗത്തിനും മതവിഭാഗത്തെ അവഹേളിച്ചതിനും ആണ് കേസ്.

English summary
Case against N Gopalakrishnan on hate speech.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X