'ആ തീയതി പറഞ്ഞത് ഉറക്കപ്പിച്ചില്‍'; നിവിന്‍ പോളിക്കെതിരെ പരാതിക്കാരിയുടെ മൊഴി

കൊച്ചി: നിവിൻ പോളിക്കെതിരായ ലൈം​ഗികാതിക്രമ കേസിൽ തീയതി മാധ്യമങ്ങളോട് പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് പരാതിക്കാരി പോലീസിൽ മൊഴി നൽകി. 2023 ഡിസംബർ 14, 15 തീയകളിൽ ദുബായിൽ വെച്ച് ലൈം​ഗികാതിക്രമം ഉണ്ടായെന്നാണ് യുവതി പറഞ്ഞത്. അന്നേ ദിവസം നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നു എന്നതിന്റെ തെളിവുകൾ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് തീയതി ഉറക്കപ്പിച്ചിൽ‌ പറഞ്ഞതാണെന്ന് യുവതി മൊഴി നൽകിയത്. ഇന്ന് അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചിരുന്നു. പോലീസ് സത്യം അന്വേഷിച്ച് കണ്ടത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി പ്രതികരിച്ചു.

nivin

' യഥാർത്ഥ തിയതി പൊതു ജനത്തോട് പറഞ്ഞിട്ടില്ല. ഇക്കാര്യം പോലീസിനോട് പ‍റഞ്ഞിട്ടുണ്ട്. ഇന്ന് വന്നത് വരുമാനക്കാര്യവുമായി ബന്ധപ്പെട്ട് ചോദിച്ച് അറിയാനാണ്. കേസിൽ അട്ടിമറി സംശയിക്കുന്നു. അന്വേഷണത്തിലുള്ള വിശ്വാസവും നഷ്ടമായി. രണ്ടാം പ്രതി സുനിൽ ഒളിവിലാണ്. കേസിൽ ഒരു പ്രതീക്ഷയില്ല. ' പരാതിക്കാരി പറഞ്ഞു.

അതേ സമയം, കോതമം​ഗലം സ്വദേശിയായ യുവതിയുടെ ആരോപണങ്ങളിൽ ​ഗൂഡാലോചനയുണ്ടെന്നും വിശദമായ അന്വേഷണം നടക്കണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡി ജി പിയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്. കേസിൽ ആരോപിക്കുന്ന ഡിസംബർ മാസം താൻ കേരളത്തിൽ ഉണ്ടായിരിന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനും നിവിൻ പരാതിയുടെ പകർപ്പ് നൽകിയിട്ടുണ്ട്. അതേ സമയം ഡിജിറ്റൽ തെളിവുൾപ്പെടെ നിരത്തി വിനീത് ശ്രീനിവാസന് പിന്നാലെ നടിയും അവതാരകയുമായ പാർവതി ആർ കൃഷ്ണയും രം​ഗത്ത് എത്തിയിരുന്നു. ലൈം​ഗികാതിക്രമം നടന്നുവെന്ന് പറയുന്ന ദിവസം കൊച്ചിയിലെ ഷൂട്ടിം​ഗ് സെറ്റിൽ നിവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് പാർവതി രം​ഗത്തെത്തിയത്.

ആ ദിവസം ഷൂട്ട് ചെയ്ത വീഡിയോയും പാർവതി പുറത്തുവിട്ടിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ പാർവതി ആർ കൃഷ്ണയും അഭിനയിച്ചിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിൻ തന്റെ കൂടെയായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണം ഉയർന്നതിന് പിന്നാലെ മണിക്കൂറുകൾക്കകം നിവിൻ മാധ്യമങ്ങളെ കണ്ടിരുന്നു.

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+