കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലില്‍ പങ്കെടുത്തവര്‍ക്കെതിരെ മൃദു സമീപനം സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം വാഹനംതടഞ്ഞവര്‍ക്കെതിരെയും അക്രമങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ജമ്മു കാശ്മീര്‍ കത്വയില്‍ എട്ടുവയസ്സുകാരി ബാലികയെ ക്രൂരമായി കൂട്ടമാനഭംഗപ്പെടുത്തി കൊല ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പങ്കെടുത്തവര്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളില്‍ മൃദു സമീപനം സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുക്കുക മാത്രം ചെയ്തവര്‍ക്കെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം. എന്നാല്‍ വാഹനങ്ങള്‍ തടയുകയും കടകമ്പോളങ്ങള്‍ അക്രമിച്ച് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരും. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തുന്നതും തുടരും.

സംഭവവുമായി ബന്ധപ്പെട്ട് നിരവധി മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കും. ഹര്‍ത്താലിനും അക്രമത്തിനും ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങള്‍ പങ്കുവെച്ചവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ നടപടി സൈബര്‍സെല്‍ സംവിധാനം വഴി കുറ്റവാളികളെന്ന് കണ്ടെത്തിയവര്‍ക്ക് എതിരെ മാത്രമായിരിക്കും.

harthal arrest

അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും കടകള്‍ തല്ലി തകര്‍ക്കുകയും ചെയ്ത കേസിലെ രണ്ട് പ്രതികളെ കൂടി താനൂര്‍ പോലീസും 11 പേരെ വേങ്ങര പോലീസും ഇന്നലെ പിടികൂടി. എടക്കടപ്പുറം തിത്തീര്യത്തിന്റെ പുരക്കല്‍ സഹദ്(24), ചീരാന്‍ കടപ്പുറം കുഞ്ഞാലിന്റെ പുരക്കല്‍ അഫ്സല്‍(21) എന്നിവരെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ 15 പേരെയാണ് താനൂരില്‍ മാത്രം പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടന്നത്.

മുന്നിയൂര്‍ ആലിന്‍ചുവട് സ്വദേശികളായ എറപറമ്പന്‍ അബ്ദുല്‍ റഹൂഫ് (27), മതാരി പറമ്പത്ത് മുസമ്മില്‍ (23), മുന്നിയൂര്‍ പാറക്കാവിലെ പള്ളിക്കലകത്ത് സൈനുദ്ധീന്‍ (46), മുന്നിയൂര്‍ ചിനക്കല്‍ സ്വദേശി പുളിശ്ശേരി മുനീര്‍ (20) എന്നിവരെ പരപ്പനങ്ങാടി കോടതിയിലും വേങ്ങര പോലീസ് പിടികൂടിയ ചുള്ളിപ്പറമ്പ് സ്വദേശി ഫാസില്‍ ( 22 ) പാണ്ടികശാല സ്വദേശി സമീര്‍ അലി ( 28 ) കച്ചേരിപ്പടി സ്വദേശി ഫവാസ് ( 21 ) പാക്കടപ്പുറായ സ്വദേശി മുബാരിസ് ( 20 ) മണ്ണിപ്പിലാക്കല്‍ സ്വദേശി ജിജിലേഷ് ( 21 ) പുത്തനങ്ങാടി സ്വദേശി ജുനൈദ് ( 19 ) വലിയോറ സ്വദേശി യൂനുസ് ( 27 ) എന്നിവരെയാണ് വേങ്ങരപോലീസ് പിടികൂടിയത്. ഇവരെ മലപ്പുറം കോടതിയിലും റിമാന്റ് ചെയ്തു. ദേശീയപാത കക്കാട് ജംഗ്ഷനില്‍ വാഹനങ്ങള്‍ തടയുകയും കെ.എസ്.അര്‍.ടി.സി ബസ് അടിച്ച് തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

(ഫോട്ടോ അടിക്കുറിപ്പ്)

ഹര്‍ത്താല്‍ അക്രമക്കേസില്‍ താനൂരില്‍ അറസ്റ്റിലായ സഹദും അഫ്സലും.

English summary
case against participants in fake harthal will not be an issue says police,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X