കുട്ടികളെ തട്ടികൊണ്ട് പോകാനെന്ന് ആരോപിച്ച് നിരപരാധിയായ വൃദ്ധനെ തല്ലിച്ചതച്ച 20പേര്‍ക്കെതിരെ കേസ്
മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നതാണെന്നാരോപിച്ച് നിരപരാധിയായ യാചകനായ വൃദ്ധനെ തല്ലിച്ചതച്ച കേസില്‍ 20പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തു. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന തട്ടികൊണ്ട് പോകല്‍ കഥകളുടെ മറപിടിച്ചാണ് നിരപരാധിയായ വൃദ്ധനെ പൊന്നാനിയില്‍ നടുറോഡില്‍ ഇന്നലെ നഗ്‌നനാക്കി മര്‍ദ്ദിക്കുകയും, കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തത്.
പൊന്നാനി നഴ്‌സിംഗ് ഹോമിനടുത്ത് ഇന്നലെ പത്ത് മണിയോടെയാണ് ഈ ക്രൂരത അരങ്ങേറിയത് .യാചകനെ ആള്‍ക്കൂട്ടം നിലത്തിട്ട് ചവിട്ടുകയും നഗ്‌നനാക്കി കെട്ടിയിട്ട് മര്‍ദ്ധിച്ചവശനാക്കുകയായിരുന്നു .കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നയാളാണ് എന്ന് പറഞ്ഞായിരുന്നു ആന്ധ്ര സ്വദേശിയായ ഇയാളെ ക്രൂരമായി മര്‍ദ്ധിച്ചത് .ഇയാളില്‍ നിന്ന് ക്ലോറോഫോമും മിഠായിയും കിട്ടിയെന്നായിരുന്നു നാട്ടുകാരുടെ പ്രചരണം .പോലിസ് അന്വേഷണത്തില്‍ ഇത് നുണയാണെന്ന് തെളിഞ്ഞു കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട് .അതിന്റെ പ്രതിഫലനമാണ് പൊന്നാനിയില്‍ ഇന്നലെ നടന്നത് .

ഇയാളെ മര്‍ദ്ധിക്കുന്നുവെന്ന വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പോലീസിനെതിരെയും തിരിഞു.രണ്ടു പോലീസുകാര്‍ക്കും നാട്ടുകാരുടെ മര്‍ദ്ധനമേറ്റു .ഇതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ലാത്തി വീശിയാണ് അക്രമികളെ തുരത്തിയത്. ബോധം നഷ്ടപ്പെട്ട വൃദ്ധനെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു .പൊന്നാനി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച വൃദ്ധന് സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. തലക്കും' വാരിയെല്ലിനും ഗുരുതര പരിക്കാണ് ഏറ്റത്.

നിരപരാധിയായ വൃദ്ധനെ നാട്ടുകാര്‍ തല്ലിച്ചതക്കുന്ന ദൃശ്യം
ഇന്നലെ കാലത്ത് 7 മണിക്ക് മരക്കടവില്‍ യാചന നടത്തിയ ആഡ്ര സ്വദേശിയായ സ്ത്രീയെയും നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചിരുന്നു .പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ യാചകര്‍ മാത്രമാണെന്നാണ് ലഭിച്ച വിവരം. ഇന്നലെ കാലത്ത് പൊന്നാനി ബീച്ചിലെത്തിയ അച്ചനെയും മകനെയും നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ധിച്ചിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുവന്നു എന്ന് പറഞാണ് മര്‍ദ്ധിച്ചത്. ഇവര്‍ പെരുമ്പടപ്പ് സ്വദേശികളാണ്.












Click it and Unblock the Notifications