Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ ഗണ്‍മാനെതിരെ അന്വേഷണം

Anil, Kalliyoor
തിരുവനന്തപുരം: പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയെന്നാരോപിച്ച് ഗണ്‍മാനെതിരെ അന്വേഷണം. പിണറായിയുടെ ഗണ്‍മാന്‍ അനില്‍ കള്ളിയൂരിനെതിരെയാണ് അന്വേഷണം. ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പിണറായി വിജയനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും, മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അവഹേളിച്ചും അനില്‍ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എസ്‌ഐ ആയ അനില്‍ പൊലീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം. ഡിജിപിയുടെ നിര്‍ദ്ദേശത്തെത്തുടര്ന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണറാണ് കേസ് അന്വേഷിയ്ക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വേണ്ടി അനില്‍ ഫേസ് ബുക്ക് വഴി നിരന്തരം വാര്‍ത്തകളും ചിത്രങ്ങളും നല്‍കുന്നുവെന്ന് വളരെ മുന്‍പേ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ഗണ്‍മാനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥാനായി ഇരിയ്ക്കുന്ന വ്യക്തിയ്ക്ക് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഇതിന് മുന്‍പും പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഫേസ് ബുക്ക് വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+