പള്ളീല്‍ അച്ഛൻ കൊച്ചിന്‍റെ അച്ഛനായി!! വിദേശ വനിതയെ പള്ളിമേടയിൽ പീഡിപ്പിച്ച വൈദികന്‍ കുടുങ്ങി
വൈദികന്മാർ ഉൾപ്പെട്ട പീഡനകേസുകൾ വർധിക്കുന്നത് സഭാ നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളും
ആൺകുട്ടികളും വരെ ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്നതിലൂടെ ജനമധ്യത്തിൽ സഭയുടെ അന്തസ്സിന് കോട്ടം തട്ടുന്നതിൽ സഭാ നേതൃത്വം ഏറെ ആശങ്കയിലാണ്.കഴിഞ്ഞവർഷം മാർച്ചിൽ വയനാട്ടിൽ പതിനേഴുകാരിയെ വൈദികൾ പീഡിപ്പിച്ച്
ഗർഭിണിയാക്കിയ സംഭവം സംസ്ഥാനത്ത് തന്നെ ഏറെ വിവാദമായിരുന്നു.
പെൺകുട്ടി പ്രവസിച്ച വിവരം ആശുപത്രി അധികൃതർ മൂടിവെക്കുകയും നവജാത ശിശുവിനെ സഭയുടെ കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ വയനാട്ടിലെ തന്നെ മീനങ്ങാടിയിലെ ബാലഭവനത്തിലെ ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വൈദികൻ അറസ്റ്റിലാവുകയും ചെയ്തു. ആൺകുട്ടികളെ സ്വവർഗ്ഗരതിക്കായി വൈദികന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച പരാതികൾ വർധിച്ചതോടെ ഇതും വലിയ വിവാദമാവുകയും ജീവിതത്തിൽ സംശുദ്ധി പുലർത്തുന്നത് സംബന്ധിച്ച് സഭാനേതൃത്വം വൈദികർക്ക് കർശന താക്കീതും നൽകിയിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽപറത്തുന്ന കാഴ്ചകളാണ് വൈദികർക്കെതിരെ വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ വെളിവാക്കുന്നത്.

പളളീല്‍ അച്ഛൻ ഇപ്പോൾ ശരിക്കും അച്ഛൻ
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശുകാരിയായ യുവതിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പൊലീസ് നടപടികൾ ശക്തമാക്കുന്നു. കോട്ടയം കല്ലറ സെന്റ് മാത്യൂസ് പള്ളി വികാരിയായ ഫാദർ തോമസ് താന്നിനിൽക്കുംതടം തന്നെ പീഡിപ്പിച്ചതായി യുവതി പൊലീസിൽ പരാതി നൽകി.ഇതിനെ തുടർന്ന് വൈദികവൃത്തിയിൽ നിന്ന് ഫാദർ തോമസിനെ പാലാ രൂപത പുറത്താക്കിയിട്ടുണ്ട്.

ഒന്നും രണ്ടുമല്ല പലവട്ടം
ബംഗ്ലാദേശിയെങ്കിലും ബ്രിട്ടനിൽ താമസമാക്കിയ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫാദർ തോമസ് പലവട്ടം പീഡിപ്പിച്ചതായി യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ജനുവരി ഏഴിന് പെരുംതുരുത്തിയിലേക്ക് വിളിച്ചുവരുത്തി പള്ളിമേടയിലും ഹോട്ടലിലും വച്ച് പീഡിപ്പിച്ചു. വിദേശത്തേക്ക് തിരിച്ചുപോയ യുവതി ജനുവരി 12ന് വീണ്ടും വിളിച്ചുവരുത്തി കുമരകത്തെ ഒരു ഹോട്ടലിൽ
വെച്ച് പീഡിപ്പിച്ചു. ശേഷം സ്വർണവും വജ്രാഭരണവും പണവും കൈക്കലാക്കി ഹോട്ടൽ മുറി പൂട്ടി ഫാ. തോമസ് മുങ്ങിയതായി യുവതി നൽകിയ മൊഴിയിൽ പറയുന്നു.

യുവതി മെഡിക്കൽ കോളേജിൽ
ദിവസങ്ങൾക്ക് മുമ്പ് കേരളത്തിലെത്തിയ യുവതിയെ മണിയാതുരുത്തിയിലാണ് വൈദികൻ പാർപ്പിച്ചിരുന്നത്. ഇതിനിടെയാണ് ലൈംഗികമായും പീഡിപ്പിച്ചു. ഗർഭിണിയായതോടെ യുവതിയെ ഉപേക്ഷിച്ചു മുങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ
യുവതിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കല്ലറയിലെ മഹിളാ മന്ദിരത്തിന്റെ സംരക്ഷണത്തിലേയ്ക്ക് മാറ്റുകയായിരുന്നു.ആരോപണ വിധേയനായ വൈദികൻ ഒളിവിലാണ്. പൊലീസ് ഇയാൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

സഭ പ്രതിസന്ധിയില്‍
1992 മാർച്ച് 27ന് കോട്ടയത്ത് പയസ് ടെൻത് കോൺവെന്റിലെ
കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ കാണപ്പെട്ട സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ഉന്നത
സ്ഥാനങ്ങളിലിരിക്കുന്ന വൈദികരും സിസ്റ്ററും തമ്മിലുള്ള അവിശുദ്ധ ബന്ധം കണ്ടതിനാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതെന്ന ആരോപണം ശക്തമാണ്. അഭയയെ കൊന്നത് തന്നെയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കേസന്വേഷിക്കുന്ന സി.ബി.ഐ
കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിവാദങ്ങൾ കത്താനിരിക്കെയാണ് സഭയെ പ്രതിസന്ധിയിലാഴ്ത്തി വൈദികൾ പീഡനകേസിൽ പ്രതിയാകുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications