കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന്‍ പിള്ളയ്ക്ക് കുരുക്കുമുറുക്കി സര്‍ക്കാര്‍; കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതിയില്‍

Google Oneindia Malayalam News

കൊച്ചി: കോഴിക്കോട് യുവമോര്‍ച്ച പരിപാടിക്കിടെ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്കെതിരെ എടുത്ത കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ പ്രതികരണം അറിയിച്ചത്. സുപ്രീംകോടതി വിധി ലംഘിക്കാനാണ് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

29

ശ്രീധരന്‍ പിള്ള നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് ശബരിമലയില്‍ സംഘര്‍ഷമുണ്ടായി. യുവതീ പ്രവേശനം തടയാനായിരുന്നു പ്രതിഷേധവും സമരവും. എന്നാല്‍ 52 വയസ് കഴിഞ്ഞ സ്ത്രീയെ വരെ തടയുന്ന സ്ഥിതിവിശേഷമുണ്ടായി. ശബരിമല തന്ത്രിയോട് സുപ്രീംകോടതി വിധി ലംഘിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് പ്രസംഗത്തിലൂടെ വെളിപ്പെടുത്തിയതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലയില്‍ കയറുന്നത് തടയാന്‍ പോരാട്ടം നടത്തണമെന്ന് ശ്രീധരന്‍ പിള്ള പ്രസംഗത്തില്‍ പറഞ്ഞു. ഈ പ്രസംഗത്തിന് ശേഷമാണ് സ്ത്രീകളെ ഉപദ്രവിച്ചതിന് രണ്ടു കേസുകള്‍ പമ്പ പോലീസ് രജിസ്റ്റര്‍ ചെയ്തതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തന്റെ പ്രസംഗം കേള്‍ക്കാതെയാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുള്ളതെന്ന് ശ്രീധരന്‍ പിള്ള കോടതിയില്‍ വാദിച്ചു. കൂടുതല്‍ വാദം കേള്‍ക്കാന്‍ ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസ് നിലനില്‍ക്കുമോ എന്നാണ് പരിശോധിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ശ്രീധരന്‍ പിള്ള കോടതിയെ അറിയിച്ചിട്ടുണ്ട്.

English summary
Case against Sreedharan Pillai can not cancel, Govt to High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X