കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജിനി ഹരിദാസിന്റെ കേസ് ഒത്തുതീര്‍പ്പായേ....

Google Oneindia Malayalam News

കൊച്ചി: രഞ്ജിനി ഹരിദാസിന്റെ ആ പഴയ കേസ് എല്ലാവരും ഓര്‍ക്കുന്നുണ്ടാവും അല്ലേ... വിമാനത്താവളത്തില്‍ വരിതെറ്റിച്ചതുമായി ബന്ധപ്പെട്ടുണ്ടായ കേസും വിവാദവും ഒന്നും മലയാളികള്‍ അത്ര പെട്ടെന്ന് മറക്കില്ല.

ഒരു ഒത്തുതീര്‍പ്പിനും ഇല്ല എന്ന് ഇരുകക്ഷികളും പറഞ്ഞ് നടന്നിരുന്ന ആ കേസ് ഇപ്പോള്‍ കോടതി റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോടതിയിടപെട്ട് റദ്ദാക്കിയതല്ല കെട്ടോ... കോടതിയ്ക്ക് പുറത്ത് വച്ച് രഞ്ജിനിയും എതിര്‍ കക്ഷിയും തമ്മില്‍ ഒത്തുതീര്‍പ്പായതിന്റെ പേരിലാണിത്.

വിമാനത്താവളത്തിലെ പ്രശ്‌നം

വിമാനത്താവളത്തിലെ പ്രശ്‌നം

2013 മെയ് 16 ന് ആയിരുന്നു ആ സംഭവം നടന്നത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനയ്ക്കിടെ രഞ്ജിനി വരി തെറ്റിച്ചത് ചോദ്യം ചെയ്തത് സംബന്ധിച്ചായിരുന്നു പ്രശ്‌നം. പിന്നീടങ്ങോട്ട് കുറേ നാള്‍ മലയാളികള്‍ക്ക് ഇത് മാത്രമായിരുന്നു പ്രധാന ചര്‍ച്ച.

വരിതെറ്റിച്ചത് ആര്

വരിതെറ്റിച്ചത് ആര്

അമേരിയ്ക്കന്‍ മലയാളിയായ പൊന്‍കുന്നം സ്വദേശി ബിനോയ് ചെറിയാന്‍ ആണ് രഞ്ജിനി വരി തെറ്റിച്ചതിനെ ചോദ്യം ചെയ്തത്. എന്നാല്‍ രഞ്ജിനി പറയുന്നത് അങ്ങനെയല്ല സംഭവം നടന്നതെന്നായിരുന്നു.

അകാരണമായി തടഞ്ഞോ?

അകാരണമായി തടഞ്ഞോ?

വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ വച്ച് ബിനോയ് തന്നെ തടഞ്ഞുവച്ചു എന്നായിരുന്നു രഞ്ജിനി ഹരിദാസ് പറഞ്ഞത്. പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

രഞ്ജിനി പരാതി കൊടുത്താല്‍...

രഞ്ജിനി പരാതി കൊടുത്താല്‍...

രഞ്ജിനി ഹരിദാസിനെ പോലെ ഒരു സെലിബ്രിറ്റി പരാതി നല്‍കിയാല്‍ പോലീസ് നടപടിയെടുക്കാതിരിയ്ക്കുമോ...? ബിനോയിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആന്റി ക്ലൈമാക്‌സ്

ആന്റി ക്ലൈമാക്‌സ്

സംഭവം ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിയ്ക്കുന്നത്. അപ്പോഴാണ് സംഗതി മനസ്സിലായത്. വരിതെറ്റിച്ചത് രഞ്ജിനിയാണെന്ന് കണ്ടത്തി.

രഞ്ജിനിയ്‌ക്കെതിരേയും കേസ്

രഞ്ജിനിയ്‌ക്കെതിരേയും കേസ്

കാര്യം വ്യക്തമായതോടെ പോലീസിന് പ്രശ്‌നത്തിന്റെ ഗൗരവം പിടികിട്ടി. അതോടെ രഞ്ജിനി ഹരിദാസിനെതിരേയും കേസെടുത്തു. സഹയാത്രികരോട് അസംഭ്യം പറഞ്ഞു എന്നായിരുന്നു കേസ്.

സോഷ്യല്‍ മീഡിയയിലെ വാഗ്വാദം

സോഷ്യല്‍ മീഡിയയിലെ വാഗ്വാദം

സംഭവം വിവാദമായതോടുകൂടി രഞ്ജിനി ഹരിദാസും ബിനോയും അവകാശ വാദങ്ങളും എതിര്‍വാദങ്ങളും ഒക്കെയായി ഫേസ്ബുക്കിലിറങ്ങി. ഇതോടെ ചര്‍ച്ചകളും സംവാദങ്ങളും കൊഴുത്തു.

പിന്‍വലിയ്ക്കാന്‍ അപേക്ഷ

പിന്‍വലിയ്ക്കാന്‍ അപേക്ഷ

ഇതിനിടെ കേസ് പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് രഞ്ജിനി ഹരിദാസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് കോടതി ഈ ആവശ്യം തള്ളി.

ഇപ്പൊഴെന്തായി

ഇപ്പൊഴെന്തായി

രഞ്ജിനിയ്‌ക്കെതിരെയുള്ള പരാതി പിന്‍വലിയ്ക്കില്ലെന്നായിരുന്നു ബിനോയ് പറഞ്ഞിരുന്നത്. ബിനോയുടെ കാര്യത്തില്‍ രഞ്ജിനിയ്ക്കും ഇതുതന്നെ ആയിരുന്നു നിലപാട്.

ഒത്തുതീര്‍പ്പായി

ഒത്തുതീര്‍പ്പായി

എന്തായാലും ഇപ്പോള്‍ ആ കേസ് ഒത്തുതീര്‍പ്പായി കഴിഞ്ഞു. ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് ജസ്റ്റിസ് പി ഉബൈദ് ആണ് റദ്ദാക്കിയത്.

English summary
Case against Ranjini Haridas dissolved by High Court. The case was charged on the basis of CCTV visuals that Ranjini scolded Binoy with obscene words.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X