സാബു എം ജേക്കബിനെതിരായ കേസ്: പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമുണ്ടോ എന്ന് കോടതി
കൊച്ചി: സാബു എം ജേക്കബിനെതിരായ കേസില്‍ സുപ്രധാന ചോദ്യവുമായി ഹൈക്കോടതി. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കാരണമുണ്ടോ എന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു.
എന്നാല്‍ ഈ ഘട്ടത്തില്‍ അക്കാര്യം പറയാനാകില്ലെന്നാണ് സര്‍ക്കാറിന്റെ മറുപടി. അന്വേഷണ ഉദ്യോഗസ്ഥനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കാമെന്ന് കോടതി പറഞ്ഞു.

സാബു എം ജേക്കബിന്റെ അറസ്റ്റ് തടയരുതെന്ന് ഡിജിപി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാബുവിനെ അറസ്റ്റു ചെയ്യരുതെന്ന് ഉത്തരവിടരുതെന്ന് സര്‍ക്കാറും ആവശ്യപ്പെട്ടു.
പി.വി.ശ്രീനിജൻ എംഎൽഎക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കേസിൽ സാബു എം ജേക്കബ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. എഫ്ഐആർ റദ്ദാക്കണമെന്ന സാബുവിന്റെ ഹരജി വീണ്ടും പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ സാബുവിന്റെ ഹരജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജി പിന്മാറിയിരുന്നു. ജസ്റ്റിസ് ബദറുദീനാണ് മറ്റൊരു ബെഞ്ച് പരിഗണിക്കട്ടെയെന്ന് നിർദേശിച്ചത്.
ജാതി അധിക്ഷേപത്തിൽ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു.എം.ജേക്കബ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും സംഭവദിവസം താൻ സ്ഥലത്തുപോലും ഉണ്ടായിട്ടില്ലെന്നും പി.വി.ശ്രീനിജൻ എംഎൽഎയുമായുള്ളത് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമെന്നും പറഞ്ഞ സാബു ജേക്കബ് പട്ടികജാതി വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം നിലനിൽക്കില്ല എന്നും ഹർജിയിൽ പറഞ്ഞിരുന്നു.












Click it and Unblock the Notifications