കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാജൻ സ്കറിയക്ക് കോടതി വിധിച്ചത് 30 ലക്ഷം പിഴയോ? മറുനാടൻ മലയാളി എഡിറ്റർക്കെതിരെയുള്ള കേസുകൾ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം/ലണ്ടന്‍: മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്കറിയക്ക് ബ്രിട്ടനിലെ കോടതി പിഴശിക്ഷ വിധിച്ചു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്നാണ്. ദേശാഭിമാനി അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങളും ഇത് സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!

ഷാജന്‍ സ്കറിയക്കെതിരെ നേരത്തേയും ഇത്തരം ചില കഥകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ലണ്ടന്‍ കഥകള്‍ പുറത്ത് വിടും എന്ന ഭീഷണിയും ഷാജനെതിരെ പലരും പലപ്പോഴായി മുഴക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഷാജന്‍ തയ്യാറായിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള പ്രതികരണം കോടതി അലക്ഷ്യമാകും എന്ന വിശദീകരണമാണ് ഷാജന്‍ സ്കറിയ നല്‍കുന്നത്.

സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾസൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

ഈ സാഹചര്യത്തിലാണ് ബ്രിട്ടനിലെ കേസിനെ കുറിച്ചും ഒടുവിലത്തെ കോടതി ഉത്തരവിനെ കുറിച്ചും ലഭ്യമായ സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ നിന്ന് വ്യക്തമായത് ഇപ്പോള്‍ ബ്രിട്ടനിലെ കോടതി ഷാജന്‍ സ്കറിയക്ക് പിഴശിക്ഷ വിധിക്കുകയല്ല ചെയ്തത് എന്നാണ്. കോടതി ചെലവ് നല്‍കുകയാണെങ്കില്‍ കേസില്‍ നിന്ന് പിന്‍മാറാം എന്ന വാദിഭാഗത്തിന്‍റെ ആവശ്യം കോടതിയും ഷാജന്‍ സ്കറിയയും അംഗീകരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് 35,000 പൗണ്ട്(ഏതാണ്ട് 30 ലക്ഷം രൂപ) ഫെബ്രുവരി 28 ന് അകം പരാതിക്കാരന് ഷാജന്‍ നല്‍കണം. എന്തൊക്കെയാണ് ബ്രിട്ടനിലെ കോടതികളില്‍ ഷാജന്‍ സ്കറിയ നേരിടുന്ന കേസുകള്‍... എന്തൊക്കെയാണ് അതിന് വഴിവച്ച സംഭവങ്ങള്‍...

മറുനാടന്‍ മലയാളിയല്ല, ബ്രിട്ടീഷ് മലയാളി

മറുനാടന്‍ മലയാളിയല്ല, ബ്രിട്ടീഷ് മലയാളി

മറുനാടന്‍ മലയാളി എന്ന കേരളത്തിലെ വാര്‍ത്ത പോര്‍ട്ടലിന് ഈ കേസുമായി നേരിട്ട് ഒരു ബന്ധവും ഇല്ല. മറുനാടന്‍ മലയാളിയുടെ മുന്‍ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് മലയാളി എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ സുഭാഷ് മാനുവല്‍ ജോര്‍ജ് എന്ന ബ്രിട്ടീഷ് പൗരത്വം ഉള്ള മലയാളിയ്ക്കും അദ്ദേഹത്തിന്‍റെ സ്ഥാപനത്തിനും എതിരെ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ ആണ് കേസിന് ആസ്പദം. ഈ വാര്‍ത്തക്കെതിരെ കമ്പനി ഉടമ രണ്ട് കേസുകള്‍ ബ്രിട്ടീഷ് കോടതിയില്‍ നല്‍കി. പ്രൊട്ടക്ഷന്‍ ഫ്രം ഹരാസ്‌മെന്റ് എന്ന നിയമം ഉപയോഗിച്ച് ഷാജന്‍ മുന്‍പ് താമസിച്ചിരുന്ന ഷ്ര്യൂസ്ബറിയില്‍ ആയിരുന്നു ക്രിമിനല്‍ കേസ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലണ്ടന്‍ ഹൈക്കോടതിയില്‍ നല്‍കിയ മാനനഷ്ട കേസ് ആയിരുന്നു രണ്ടാമത്തേത്. രണ്ട് കേസിലും ഇതുവരെ അന്തിമ വിധി വന്നിട്ടില്ല.

ക്രിമിനല്‍ കേസ് തന്നെ

ക്രിമിനല്‍ കേസ് തന്നെ

പരാതിക്കാരനായ അഡ്വ സുഭാഷ് ബ്രിട്ടീഷ് പൗരനും ഇംഗ്ലണ്ടില്‍ സ്ഥിര താമസമാക്കിയ ആളും ആണ്. ഷ്ര്യൂസ്ബറി കോടതിയില്‍ സുഭാഷ് നല്‍കിയ കേസിന്റെ വിചാരണ തുടങ്ങുമ്പോള്‍ ഷാജന്‍ സ്കറിയ കേരളത്തിലായിരുന്നു. കേസ് നീട്ടിവയ്ക്കുമെന്ന അമിത ആത്മവിശ്വാസം ഷാജന്‍ സ്കറിയക്ക് കൊടുത്തത് ന്യൂജെന്‍ ഭാഷയില്‍ 'എട്ടിന്‍റെ പണി' തന്നെ ആയിരുന്നു. കേസ് മാറ്റിവക്കുകയല്ല കോടതി ചെയ്തത്, ഷാജന്‍റെ അഭാവത്തില്‍ ശിക്ഷ വിധിച്ചു. 600 പൗണ്ട് (ഏതാണ്ട് 51,000 രൂപ) പിഴ അടക്കാന്‍ ആയിരുന്നു കോടതിയുടെ ഉത്തരവ്.

ക്രിമിനല്‍ കേസിലെ ശിക്ഷ

ക്രിമിനല്‍ കേസിലെ ശിക്ഷ

കോടതി വിധിച്ചത് പിഴ ശിക്ഷ ആയിരുന്നു. എന്നാല്‍ ഇത് ക്രിമിനല്‍ കേസില്‍ ആണ് എന്നത് അതിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്ന കാര്യമാണ്. ഈ ഘട്ടത്തിലാണ് ഷാജന്‍ സ്കറിയ ക്രൗണ്‍ കോര്‍ട്ടില്‍ അപ്പീല്‍ നല്‍കുന്നത്. ഇന്ത്യയിലെ പോലെ അല്ല ഇംഗ്ലണ്ടിലെ കോടതി ചെലവുകള്‍. വലിയ തുക കോടതി കാര്യങ്ങള്‍ക്ക് ചെലവാക്കേണ്ടി വരും. ഈ കേസില്‍ ആണ് ഇപ്പോള്‍ കോടതി ചെലവ് നല്‍കാന്‍ ധാരണയായിട്ടുള്ളത്. ക്രിമിനല്‍ കേസില്‍ 600 പൗണ്ട് ശിക്ഷ വിധിച്ച കോടതി ഉത്തരവ് ഇതോടെ അസാധുവാകുമോ എന്ന ചോദ്യം ബാക്കിയാണ്.

എന്തായിരുന്നു പരാതി

എന്തായിരുന്നു പരാതി

ബ്രിട്ടീഷ് മലയാളിയില്‍ സുഭാഷിന്റെ കമ്പനി പരസ്യം നല്‍കിയത് നിര്‍ത്തിയതിന്റെ വൈരാഗ്യം മൂലം ആണ് വാര്‍ത്ത എഴുതിയത് എന്നായിരുന്നു പരാതി. പിന്നീട് സുഭാഷ് തുടങ്ങിയ ബീ വണ്‍ എന്ന സ്ഥാപനത്തിന്റെ പരസ്യം ചോദിച്ചിട്ടു കൊടുക്കാതിരുന്നതിന്റെ വാശിയും ഉണ്ടായിരുന്നു എന്നും സുഭാഷ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഷാജന്‍ സ്കറിയ കോടതിയില്‍ ഹാജരാക്കിയിരുന്നു എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെ വാര്‍ത്ത കൊടുത്തുവെന്നതിനെ തുടര്‍ന്നാണ് കോടതി പിഴശിക്ഷ വിധിച്ചത് എന്നാണ് വിവരം.

പിന്നേയും വാര്‍ത്ത, പിന്നേയും കേസ്

പിന്നേയും വാര്‍ത്ത, പിന്നേയും കേസ്

ഷ്ര്യൂസ്ബറി കോടതി പിഴ ശിക്ഷ വിധിച്ചപ്പോള്‍ അതും വലിയ വാര്‍ത്ത ആയിരുന്നു. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് മലയാളിയില്‍ ഷാജന്‍ സ്കറിയ വീണ്ടും വിശദീകരണ വാര്‍ത്ത എഴുതി. എന്നാല്‍ പരാതിക്കാരനെ കുറിച്ചോ, അദ്ദേഹത്തിന്‍റെ സ്ഥാപനത്തെ കുറിച്ചോ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത് എന്ന ഒരു ഉത്തരവ് കൂടി ഉണ്ടായിരുന്നു. ഇത് ലംഘിക്കപ്പെട്ടതായി കാണിച്ച് അഡ്വ സുഭാഷ് മറ്റൊരു കോടതി അലക്ഷ്യ കേസ് കൂടി ഷാജന്‍ സ്കറിയക്കെതിരെ നല്‍കിയിട്ടുണ്ട്. ഈ സംഭവത്തില്‍ ഷാജന്‍ സ്കറിയക്ക് പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ കേസിന്‍റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ക്രിമിനല്‍ കേസിന് പുറമേ മാനനഷ്ട കേസും

ക്രിമിനല്‍ കേസിന് പുറമേ മാനനഷ്ട കേസും

ക്രൗണ്‍ കോടതിയില്‍ ക്രിമിനല്‍ കേസില്‍ ഷാജന്‍ സ്കറിയ അപ്പീല്‍ നല്‍കിയ സമയത്ത് തന്നെ അഡ്വ സുഭാഷ് ലണ്ടന്‍ ഹൈക്കോടതിയില്‍ ഒരു മാനനഷ്ട കേസ് കൂടി കൊടുത്തിരുന്നു. ഇത് സംബന്ധിച്ച് ഷാജന്‍ സ്കറിയക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം. ഈ കേസില്‍ അനുകൂല വിധി പരാതിക്കാരന്‍ നേടിയെടുത്ത കാര്യവും ഷാജന്‍ ആദ്യം അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഇതില്‍ 25,000 പൗണ്ട് ആണ് ആദ്യം നഷ്ടപരിഹാരം ആയി നല്‍കാന്‍ വിധി വന്നത്. നഷ്ടപരിഹാരത്തുക കൂട്ടണം എന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ മറ്റൊരു കേസ് കൂടി കൊടുത്തപ്പോഴാണ് ഈ വിവരം ഷാജന്‍ സ്കറിയ അറിഞ്ഞത് തന്നെ എന്നൊരു ആക്ഷേപം വേറെയുണ്ട്.

ഷാജന് പറ്റിയ തെറ്റ്

ഷാജന് പറ്റിയ തെറ്റ്

ഈ കേസില്‍ ഇത്തരം ഒരു കുടുക്കില്‍ പെട്ടതിന് പിന്നില്‍ ഷാജന്‍ സ്കറിയക്ക് പറ്റിയ ഒരു തെറ്റ് തന്നെ ആണ് പ്രധാനം. ബ്രിട്ടണിലെ നിയമം അനുസരിച്ച് ഒരു സ്ഥാപനം തെറ്റാണ് എന്നു വാര്‍ത്ത എഴുതും മുന്‍പ് ആ സ്ഥാപനത്തിന് നോട്ടീസ് നല്‍കുകയും ഇതു സംബന്ധിച്ച ഏജന്‍സികളില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങുകയും ഒക്കെ ചെയ്യേണ്ടതാണ്. സുഭാഷിന് ഷാജന്‍ കത്തെഴുതി കാര്യങ്ങള്‍ ചോദിച്ചിരുന്നു എന്നാണ് വിവരം. എന്തായാലും സുഭാഷിന്‍റെ സ്ഥാപനത്തിനോട് ഔദ്യോഗികമായി ഒരു കത്തിടപാടും ഇത് സംബന്ധിച്ച് നടത്തിയിരുന്നില്ല.

കിട്ടാന്‍ പോകുന്നത് ഇതിലും കടുത്ത 'പിഴ'

കിട്ടാന്‍ പോകുന്നത് ഇതിലും കടുത്ത 'പിഴ'

ലണ്ടന്‍ ഹൈക്കോടതിയിലെ ചെലവുകളും വലുതാണ്. ഈ സാഹചര്യത്തില്‍ ഷാജന്‍ സ്കറിയ തന്നെ തനിക്ക് ഇനി ഡിഫന്‍സ് ഒന്നും ഇല്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. ഈ കേസില്‍ വലിയ തുക തന്നെ ഷാജന്‍ നഷ്ടപരിഹാരമായും കോടതി ചെലവായും അഡ്വ സുഭാഷിന് നല്‍കേണ്ടി വരും എന്ന് ഏതാണ്ട് ഉറപ്പാണ്. ഏതാണ്ട് ഒരു കോടി രൂപയോളം വരും ഇത് എന്നാണ് സൂചന.

ഷാജന്‍റെ മുന്നിലുള്ള സാധ്യതകള്‍...

ഷാജന്‍റെ മുന്നിലുള്ള സാധ്യതകള്‍...

ഫെബ്രുവരി 28 ന് മുന്‍പ് 35,000 പൗണ്ട് ഷാജന്‍ നല്‍കിയാല്‍ ഷാജനെ ഹരാസ്‌മെന്റ് കേസില്‍ കോടതി കുറ്റവിമുക്തനാക്കും. പണം നല്‍കിയില്ലെങ്കില്‍ വിചാരണ തുടരുകയും കോടതി ശിക്ഷ വിധിക്കുകയും ചെയ്യും. തീരുമാനം ഷാജന് അനുകൂലമെങ്കില്‍ യാതൊരു ചെലവും ഷാജന് ഉണ്ടാവുകയില്ല. ഷാജന് എതിരാണെങ്കില്‍, 600 പൗണ്ട് പിഴ ശിക്ഷ നിലനില്‍ക്കുകയും കോടതി ചെലവ് നല്‍കുകയും വേണം. ശിക്ഷിക്കപ്പെടുകയാണെങ്കില്‍ തന്നെ, ഇപ്പോള്‍ കൊടുക്കാമെന്നേറ്റ കോടതി ചെലവിനൊപ്പം പഴയ പിഴശിക്ഷയായ അറനൂറ് പൗണ്ട് കൂടിയേ അടക്കേണ്ടി വരികയുള്ളൂ എന്ന് സാരം.

ഷാജന്‍ സ്കറിയക്കെതിരെ പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങളുടെ മെറിറ്റ് കോടതികള്‍ ഇതുവരെ പരിഗണിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പണം നല്‍ക്കാത്തതിന്റെ പേരില്‍ വാര്‍ത്ത നല്‍കിയെന്നോ ബ്ലാക്ക് മെയില്‍ ചെയ്തെന്നോ കോടതി കണ്ടെത്തിയിട്ടില്ല എന്നും പറയുന്നുണ്ട്. എന്നാല്‍ നിയമം അനുശാസിക്കുന്ന സാങ്കേതിക നടപടി ക്രമങ്ങള്‍ പാലിക്കാതെ വാര്‍ത്ത കൊടുത്തതിന്റെ പേരിലാണ് കോടതി ശിക്ഷ വിധിച്ചത് എന്നും പറയുന്നുണ്ട്.

പ്രതികരണത്തിന് വേണ്ടി

പ്രതികരണത്തിന് വേണ്ടി

ബ്രിട്ടനിലെ കോടതി വിധി സംബന്ധിച്ച് ഷാജന്‍ സ്കറിയയുടെ വിശദീകരണം തേടി വണ്‍ഇന്ത്യ പ്രതിനിധി ഓണ്‍ലൈന്‍ മുഖേനയും ഫോണ്‍ മുഖേനയും അദ്ദേഹത്തെ സമീച്ചിരുന്നു. എന്നാല്‍ കേസിനെ കുറിച്ച് താന്‍ നടത്തുന്ന ഏത് പ്രതികരണവും കോടതി അലക്ഷ്യമാകും എന്നാണ് ഷാജന്‍ പറഞ്ഞത്. അത്തരം ഒരു വിഷയം ഉണ്ടായാല്‍ യുകെയില്‍ ആയിരിക്കും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക.

English summary
Case against Shajan Skariah in England: What are the allegations and court orders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X