Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂര്‍ ചട്ടംലംഘിച്ചോ? മ്യൂസിയം പോലീസ് കേസെടുത്തു, വൈ ഐആം എ ഹിന്ദു...

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് കേസെടുത്തത്. എന്‍ഡിഎ നല്‍കിയ പരാതിയിലാണ് നടപടി.

വൈ ഐആം എ ഹിന്ദു എന്ന പുസ്തകത്തിന്റെ കവര്‍ തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിച്ചതിനെതിരെയാണ് എന്‍ഡിഎ പരാതി നല്‍കിയിരിക്കുന്നത്. തരൂര്‍ ചെയ്തതാണ് യഥാര്‍ഥ വര്‍ഗീയത എന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ആരോപിക്കുന്നു. എന്നാല്‍ ആ പുസ്തകം താന്‍ എഴുതിയതാണ്. തന്റെ സ്വകാര്യ സ്വത്ത് ഉപയോഗിച്ചതില്‍ എന്താണ് തെറ്റ് എന്നു തരൂരും ചോദിക്കുന്നു.

07

പുസ്തകത്തിന്റെ കവര്‍ വച്ച് തരൂര്‍ പോസ്റ്റര്‍ ഇറക്കിയത് തെറ്റാണെന്ന് എന്‍ഡിഎ നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ തനിക്കെതിരെ പരാതിപ്പെടാന്‍ ബിജെപിക്ക് എന്താണ് അവകാശമെന്ന് തരൂര്‍ ചോദിച്ചു. തന്റെ സ്വകാര്യ സ്വത്താണ് ആ പുസ്തകം. ഞാനൊരു എഴുത്തുകാരനാണെന്ന കാര്യം പ്രചരിപ്പിക്കാന്‍ വേണ്ടി ഡിസിസി ഇറക്കിയ പോസ്റ്ററാണത്. അതിന്റെ പേരിലാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു.

തിരുവനന്തപുരത്ത് വാശിയേറിയ പ്രചാരണമാണ് അവസാന ഘട്ടത്തില്‍ നടന്നത്. ഇഞ്ചോടിഞ്ച് എന്ന നിലയിലാണ് കാര്യങ്ങള്‍. കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് പ്രവചിച്ച ഫലങ്ങളും വന്നിരുന്നു. എന്നാല്‍ ശശി തരൂര്‍ ജയിക്കുമെന്നും കുമ്മനം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുമെന്നുമുള്ള സര്‍വ്വെ ഫലങ്ങളും വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+