അമിതവണ്ണം കുറയ്ക്കല്‍ ഫലിച്ചില്ല: ശ്രീധരീയം ആയുര്‍വേദിക്കിന് പണികിട്ടി
പാലക്കാട്: പരസ്യ ചിത്രങ്ങള്‍ക്കെല്ലാം ഒന്നിനു പുറകെ ഒന്നായി പണി കിട്ടി കൊണ്ടിരിക്കുന്ന സമയമാണ്. ഇന്ദുലേഖ സോപ് ഉപയോഗിച്ച് സൗന്ദര്യം വര്‍ധിച്ചില്ല എന്ന പരാതിയില്‍ നടന്‍ മമ്മൂട്ടിയ്ക്കും ഇന്ദുലേഖ കമ്പനിയ്ക്കും പണി കിട്ടിയതിന് സമാനമായി ശ്രീധരീയം ആയുര്‍വേദിക് കമ്പനിക്കും പണി കിട്ടി.
അമിതവണ്ണം കുറയ്ക്കുമെന്ന് വ്യാജ പരസ്യം നല്‍കി ഉപഭോക്താകളെ പറ്റിച്ചെന്ന പരതിയില്‍ ശ്രീധരീയം ആയുര്‍വേദിക് മെഡിസിന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെയും മാനേജിംഗ് ഡയറക്ടര്‍ ഹരി എം നമ്പൂതിരിക്കെതിരെയും പാലക്കാട് ജുഡീഷല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി പിഴ ചുമത്തിയെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് കേസുകളിലായി 24,000 രൂപയാണ് പിഴയടക്കാന്‍ വിധിച്ചിരിക്കുന്നത്. പാലക്കാട് ഡ്രഗ് ഇന്‍സ്‌പെക്ടര്‍ 2011 ഫെബ്രുവരിയിലും 2012 മെയ്‌ലും ശ്രീധരീയത്തിന്റെ രണ്ട് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും കാപ്‌സ്യൂളുകള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമ്പനി നിയമവിരുദ്ധമായി പരസ്യം നല്‍കിയെന്ന് കണ്ടെത്തിയതിനാലാണ് നിയമനടപടി












Click it and Unblock the Notifications