ജഡ്ജിക്ക് കൈക്കൂലികൊടുത്തു, കള്ളവോട്ടിന് ആഹ്വാനം ചെയ്തു... സുധാകരനെതിരെ ദാ ഇപ്പൊ പോലീസ് കേസും
കണ്ണൂര്‍: ജഡ്ജിക്ക് കൈക്കൂലി കൊടുത്തു എന്ന് പരസ്യമായി പറഞ്ഞയാളാണ് കണ്ണൂരിലെ കോണ്‍ഗ്രസ് സിംഹം കെ സുധാകരന്‍. ഇത്രയും വിവാദമായ പരാമര്‍ശം നടത്തിയിട്ടും കണ്ണൂരിന്റെ സിംഹത്തിനെ ഇളക്കാന്‍ ഒരു ശക്തിക്കും സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ സുധാകരന്‍ കുടുങ്ങും എന്ന ഘട്ടത്തിലായിരിക്കുകയാണ്.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദുമ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുധാകരന്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്‌തെന്ന കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം സുധാകനെതിരെ കേസെടുത്തു. ബേക്കല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന യുഡിഎഫ് ബൂത്ത് തല കുടുംബ യോഗത്തിലാണ് കെ സുധാകരന്റെ പരസ്യമായ കള്ളവോട്ട് ആഹ്വാനം നടന്നത്. കുടുംബയോഗത്തില്‍ പങ്കെടുത്തയാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം വൈറലായിരുന്നു.
വിജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഏത് വിധേനയും പോളിങ് ശതമാനം ഉയര്‍ത്തണം. അതിനായി സ്വര്‍ഗത്തില്‍ പോയവരും നരകത്തില്‍ പോയവരും ഇവിടെ വോട്ട് ചെയ്യണം. 58 മുതല്‍ 73.5 ശതമാനം മാത്രം ശരാശരി പോളിങ് നടക്കുന്ന മണ്ഡലത്തില്‍ 90 ശതമാനം പോളിങ്, അതാണ് നിങ്ങളുടെ ടാര്‍ജെറ്റുന്നുമാണ് കെ സുധാകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞത്. എതിരാളികളോട് കള്ളവോട്ട് ചെയ്യരുതെന്ന് പറഞ്ഞ് നന്നാക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.












Click it and Unblock the Notifications