സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് പെണ്‍കുട്ടി വീണ സംഭവം ആത്മഹത്യ ശ്രമം തന്നെ, കാരണം പീഡനം?
കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് പെണ്‍കുട്ടി താഴെ വീണ സംഭവം ആത്മഹത്യ ശ്രമമെന്ന് വിവരം. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊല്ലത്തെ സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ഥി മൂന്നാം നിലയില്‍ നിന്ന് താഴെ വീണത്. ഉച്ചയ്ക്കുള്ള ഇടവേളയ്ക്കിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം സംഭവം ആത്മഹത്യ ശ്രമമെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്്. അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അധ്യാപകര്‍ക്കെതിരെ കേസ്
കൊല്ലത്ത് സ്വകാര്യ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിരിക്കുകയാണ്.

മാനസിക പീഡനം
അധ്യാപകര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. മാനസിക പീഡനത്തെ തുടര്‍ന്നാണ് കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.

സഹപാഠിയുമായുള്ള തര്‍ക്കം
ആത്മഹത്യയ്ക്ക്് ശ്രമിച്ച പെണ്‍കുട്ടി ദിവസങ്ങള്‍ക്ക് മുമ്പ് സഹപാഠിയായ പെണ്‍കുട്ടിയുമായി വഴക്കിട്ടിരുന്നു. ഇതിന് അധ്യാപകര്‍ പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വിളിപ്പിച്ച് വഴക്ക് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്്.

സംഭവം വെളളിയാഴ്ച
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്കുളള ബ്രേക്കിനിടെ പെണ്‍കുട്ടി പ്രൈമറി ബ്ലോക്കില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയില്‍
കൂട്ടിയെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി നല്കുന്ന വിവരം.

വെന്റിലേറ്ററില്‍
പെണ്‍കുട്ടി വെന്റിലേറ്ററിലാണ്. ആന്തരിക രക്തസ്രാവം ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 24 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ അറിയിക്കുന്നു. ശസ്ത്രക്രിയ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

മൊഴി രേഖപ്പെടുത്തി
സംഭവത്തില്‍ വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ ബന്ധുക്കളടെ മൊഴിയും രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications