കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയെ ഫോണില്‍ വിളിച്ച തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന് വിഎസ്

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരെ സ്വാധീനിച്ച് മൊഴി തിരുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഡിജിപിക്ക് കത്തു നല്‍കി. സരിതയെ കള്ളമൊഴി നല്‍കാന്‍ സ്വാധീനിച്ചെന്ന് വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അഴിമതിക്കേസില്‍ നിന്നും രക്ഷിക്കാനായിരുന്നു തമ്പാനൂര്‍ രവിയുടെ ശ്രമം. അഴിമതിനിരോധന നിയമമനുസരിച്ച് ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസില്‍ മുഖ്യമന്ത്രി പ്രതിയാകുന്നത് ഒഴിവാക്കാനാണ് രവി സരിതയെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് വിഎസ് പറയുന്നു.

vs-achuthanandan

സത്യാവസ്ഥ കണ്ടെത്താനുള്ള ജുഡീഷ്യല്‍ കമ്മീഷന്റെ നടപടികളെ അവിഹിതമായും നിയമവിരുദ്ധമായും തടയുക വഴി ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ് തമ്പാനൂര്‍ രവി ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തമ്പാനൂര്‍ രവിക്കെതിരെ അടിയന്തിരമായി എഫ്‌ഐആര്‍ ഇട്ട് കേസെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.

സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കാന്‍ പോകുന്നതിന്റെ തലേ ദിവസമാണ് തമ്പാനൂര്‍ രവി ഫോണില്‍ വിളിച്ചത്. മുഖ്യമന്ത്രിയുടെ മൊഴിക്ക് അനുയോജ്യമായ മൊഴി നല്‍കണമെന്നും മൂന്നു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്നും മൊഴി നല്‍കണമെന്ന് രവി പറയുന്നത്. ഫോണ്‍ സംഭാഷണം പിന്നീട് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

English summary
Case against Thampanoor ravi; VS Achuthanandan send letter to DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X