ടീക്കാറാം മീണക്കെതിരെ മുല്ലപ്പള്ളി; പരാതി പറഞ്ഞയാള്‍ക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ല
കോഴിക്കോട്: സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. വോട്ടിങ് യന്ത്രത്തെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്കെതിരെ കേസെടുക്കുന്നത് നാട്ടില്‍ കേള്‍വി ഇല്ലാത്ത കാര്യമാണെന്നും ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഓഫീസറുടെ നടപടികൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവർത്തകരോട് പോലും അസഹിഷ്ണുതയോടെ പെരുമാറുന്നയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിരുന്നു. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച വോട്ടര്‍ക്കെതിരെ കേസെടുത്ത ടീക്കറാം മീണയുടെ നടപടി അംഗീകരിക്കാനാവില്ലെന്നായിരുന്നു രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്
വോട്ടിങ് മെഷീനെപ്പറ്റി പരാതി പറയുന്നവര്‍ക്ക് എതിരായി കേസ് എടുക്കുന്നത് അംഗീകരിക്കാനാകില്ല. പരാതിക്കാര്‍ തന്നെ യന്ത്രത്തിലെ സാങ്കേതിക പ്രശ്നം തെളിയിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications