Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൈബി, അടൂര്‍ പ്രാകാശ് ,എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗിക പീഡന കേസ്

കൊച്ചി: കോണ്‍ഗ്രസിന്‍റെ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡന കേസ്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്,എപി അനില്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയിലാണ് കേസ്.

adoorhibiap-155256313

ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ 2013 ല്‍ പോലീസ് പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തോടെയാണ് വിണ്ടും കേസ് ഉയര്‍ന്ന് വന്നത് എന്നതിനാല്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ ഇതോടെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഹൈബി ഈഡന്‍ എറണാകുളം മണ്ഡലത്തിലേക്കും അടൂര്‍ പ്രകാശ് ആലപ്പുഴയിലേക്കും മത്സരിക്കാന്‍ സാധ്യത ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേസ് പുറത്തുവന്നതോടെ എതിര്‍പക്ഷം ഇത് രാഷ്ട്രീയ ആയുധമാക്കിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+