കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണി മുകുന്ദന് ആശ്വാസം... 'മസിലളിയന്' തുണയായത് ജില്ലാ കോടതി; എല്ലാം കീഴ്‌മേൽ മറിയുമോ?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പീഡന കേസില്‍ ഉണ്ണി മുകുന്ദന് താൽക്കാലികാശ്വാസം | Oneindia Malayalam

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് പരാതി നല്‍കിയത് യുവതിയായ ചലച്ചിത്ര പ്രവര്‍ത്തകയായിരുന്നു. കഥ കേള്‍ക്കാന്‍ വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

സംഭവത്തില്‍ യുവതിക്കെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പരാതി. എന്തായാലും ഉണ്ണി മുകുന്ദനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ആയിരുന്നു മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടത്.

കേസില്‍ പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണം എന്ന ഉണ്ണി മുകുന്ദന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ഉണ്ണി മുകുന്ദന്‍ ജില്ലാ കോടതിയെ സമീപിച്ചു. ജില്ലാ കോടതി കേസിന്റെ തുടര്‍ നടപടികള്‍ ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

അപമാനിക്കാന്‍ ശ്രമം

അപമാനിക്കാന്‍ ശ്രമം

ഉണ്ണി മുകുന്ദന്‍ അപമാനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ ആദ്യത്തെ പരാതി. പിന്നീട് തന്റെ ചിത്രങ്ങളും സ്വകാര്യ വിവരങ്ങളും പുറത്ത് വിട്ട് അപമാനിച്ചു എന്ന് പറഞ്ഞ് മറ്റൊരു പരാതിയും യുവതി ഉണ്ണി മുകുന്ദനെതിരെ നല്‍കിയിരുന്നു. എന്തായാലും കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയില്‍ ആണ്.

ക്രോസ് വിസ്താരം

ക്രോസ് വിസ്താരം

കേസില്‍ നേരിട്ട് ഹാജരാകണം എന്നായിരുന്നു മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദനോട് ആവശ്യപ്പെട്ടത്. കേസില്‍ പരാതിക്കാരിയേയും സാക്ഷികളേയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ ആവശ്യവും മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഈ തിരിച്ചടികള്‍ക്കിടെ ആണ് ഇപ്പോള്‍ ഉണ്ണി മുകുന്ദന് ആശ്വാസമായി മറ്റൊരു കോടതി വിധി വന്നിരിക്കുന്നത്.

കോടതി നടപടികള്‍ നിര്‍ത്തി

കോടതി നടപടികള്‍ നിര്‍ത്തി

മജിസ്‌ട്രേറ്റ് കോടതി ഉണ്ണി മുകുന്ദനോട് നേരിട്ട് ഹാജരാകാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടികള്‍ എല്ലാം തന്നെ ഇപ്പോള്‍ ജില്ലാ കോടതി നിര്‍ത്തി വച്ചിരിക്കുകയാണ്. കേസ് ജില്ലാ കോടതി തന്നെ വിശദമായി കേള്‍ക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അവിടെ വിജയിച്ചാല്‍

അവിടെ വിജയിച്ചാല്‍

ജില്ലാ കോടതിയില്‍ തന്റെ വാദങ്ങള്‍ വിജയകരമായി അവതരിപ്പിച്ചാല്‍ കേസില്‍ നിന്ന് ഉണ്ണി മുകുന്ദന്‍ രക്ഷപ്പെട്ടേക്കും. കെട്ടിച്ചമച്ച കേസ് ആണ് തനിക്കെതിരെ യുവതി നല്‍കിയിരിക്കുന്നത് എന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. എന്നാല്‍ പരാതിയില്‍ നിന്ന് പിന്നോട്ട് പോകാന്‍ യുവതി തയ്യാറല്ല.

സംഭവം നടന്നത്

സംഭവം നടന്നത്

കഴിഞ്ഞ ഓഗസ്റ്റ് 23 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സിനിമയുടെ കഥ പറയാന്‍ ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണ് ഇടപ്പള്ളിയിലെ വീട്ടിലേക്ക് ചെന്നത് എന്നും യുവതി പറയുന്നുണ്ട്. സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ പിന്നീട് കൊണ്ടുവരാം എന്ന് പറഞ്ഞ് ഇറങ്ങാന്‍ തുനിയുകയായിരുന്നത്രെ.

എന്നാല്‍ ഈ സമയം

എന്നാല്‍ ഈ സമയം

എന്നാല്‍ ഈ സമയം ഉണ്ണി മുകുന്ദന്‍ തന്നെ അപമാനിച്ചു എന്നാണ് യുവതിയുടെ പരാതി. താന്‍ ശക്തമായി എതിര്‍ത്തപ്പോള്‍ മാത്രമാണ് ഉണ്ണി മുകുന്ദന്‍ പിന്മാറിയത്എ ന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്.

രഹസ്യ മൊഴി

രഹസ്യ മൊഴി

കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റഅ കോടതിയില്‍ ആണ് യുവതി രഹസ്യ മൊഴി നല്‍കിയത്. ഒക്ടോബര്‍ ഏഴിനായിരുന്നു, സാങ്കേതിക തടസ്സങ്ങളാല്‍ കോടതിയില്‍ എത്തി മൊഴി കൊടുക്കാന്‍ യുവതിക്ക് സാധിച്ചത്. പോലീസില്‍ പരാതി നല്‍കാതെ നേരിട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

English summary
Case gainst Unni Mukundan: District Court stays magistrate court proceedings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X