കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാണിയമ്പലം സ്വദേശി അഷ്‌റഫ് മൗലവിക്കെതിരെ ഐഎസ് തീവ്രവാദ ക്ലാസെടുത്തതിന് യുഎപിഎ ചുമത്തി കേസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം വാണിയമ്പലം സ്വദേശിയായ അഷ്‌റഫ് മൗലവിക്കെതിരെ ബഹറൈനില്‍ ഐ.എസ് തീവ്രവാദ ക്ലാസെടുത്തതിന് യു.എ.പി.എ ചുമത്തി വണ്ടൂര്‍പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ചൈനയിൽ നിന്ന് ട്രംപിന്റെ ട്വീറ്റെത്തി, ഒന്ന് ഉത്തരകൊറിയയെ തല്ലിയും മറ്റൊന്നു ചൈനയെ തലോടിയും
മലപ്പുറത്തെ മുഹദ്ദിസിനും മന്‍സൂറിനും പുറമെ ആറുപേര്‍കൂടി ബഹൈന്‍വഴി ഐ.എസില്‍പോയ സംഭവംകൂടി ചേര്‍ത്താണു വണ്ടൂര്‍പോലീസ് കേസ് രജിസറ്റര്‍ചെയ്തത്. ഐ.എസില്‍ചേരാന്‍ യുവാക്കളെ പ്രേരിപ്പിച്ച കുറ്റത്തിനാണു അഷ്‌റഫ്മൗലവിക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്. യു.എ.പി.എ 38, 39 വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

courtorder

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി: എം.പി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല. ബഹ്‌റൈന്‍ കേന്ദ്രീകരിച്ച് ഐ.എസി(ഇസ്ലാമിക് സ്റ്റേറ്റ്)ല്‍ പോയവര്‍ക്ക് വാണിയമ്പലം സ്വദേശിയായ അഷ്‌റഫ് മൗലവി ക്ലാസെടുത്തിരുന്നതായി കണ്ണൂരില്‍ കഴിഞ്ഞാഴ്ച കണ്ണൂരില്‍ അറസ്റ്റിലായ താലിബാന്‍ ഹംസ എന്ന ബിരിയാണി ഹംസയാണ് പോലീസിന് മൊഴി നല്‍കിയത്.

ഇക്കൂട്ടത്തില്‍ ബഹറൈനില്‍നിന്നും സിറിയയിലേക്കുപോയ വാണിയമ്പലം സ്വദേശിയായ മുഹദ്ദിസും കൊണ്ടോട്ടിസ്വദേശയായ മന്‍സൂറും നേരത്തെ മരണപ്പെട്ടതായി എന്‍.ഐ.എ റിപ്പോര്‍ട്ടുണ്ടായിരുന്നു. അഷ്‌റഫ്മൗലവിയുടെ ഐ.എസ് ബിരിയാണി ഹംസയുടെ മൊഴിയില്‍നിന്നാണു പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും സ്ഥിരീകരിക്കുന്നത്.

ബഹ്‌റൈനില്‍ നിന്നും സംഘം ഐ.എസില്‍ പോയ വിവരം തനിക്ക്അറിയാമായിരുന്നെന്നും ഇവര്‍ കൊല്ലപ്പെട്ട വിവരം താന്‍ അറിഞ്ഞിരുന്നതായും ഹംസ മൊഴി നല്‍കിയിട്ടുണ്ട്. ബഹ്‌റൈനിലെ അല്‍ അന്‍സാര്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്രീകരിച്ച് നിരന്തരം ക്ലാസ് നടത്തിയിരുന്നതും ശേഷം മലയാളി യുവാക്കള്‍ സിറിയയിലേക്ക് പോയതും തനിക്ക് അറിവുണ്ടായിരുന്നുവെന്ന കുറ്റസമ്മത മൊഴിയാണു ഹംസ അന്വേഷണ സംഘത്തിന് നല്‍കിയത്.

ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്ത് പെരിന്തല്‍മണ്ണ ഡിവൈഎസ്പിയെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. കണ്ണൂരില്‍ കഴിഞ്ഞ ആഴ്ച 16പേര്‍ക്കെതിരെയാണ് ഐ.എസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സിറിയയിലും ബഹ്‌റൈനിലുമായി 56പേര്‍ കണ്ണൂര്‍ സംഘവുമായി ബന്ധപ്പെട്ടവര്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന സൂചന. ഇതില്‍ വിവിധ ജില്ലയില്‍പ്പെട്ടവരുണ്ട്. വരും ദിവസങ്ങളില്‍ വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുണ്ട്.

കണ്ണൂരില്‍ ഐ.എസ് കേസില്‍ അറസ്റ്റിലായ യു.കെ ഹംസ എന്ന താലിബാന്‍ ഹംസ മലയാളി യുവാക്കളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തത് ബഹ്‌റൈനിലെ മുജാഹിദ് വിസ്ഡം വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സലഫി സെന്റര്‍ കേന്ദ്രീകരിച്ചാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എന്നറിയപ്പെടുന്ന അല്‍ അന്‍സാര്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചതായും ഇവിടെ നിന്നും ഐ.എസിലേക്ക് പോയ യുവാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും ഹംസ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

യുവാക്കളുടെ ഐ.എസ് റിക്രൂട്ട്‌മെന്റില്‍ അല്‍ അന്‍സാര്‍ സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കേരളത്തിലെ രണ്ട് സലഫി പണ്ഡിതര്‍ക്കെതിരെയും കൊല്ലപ്പെട്ടതായി പറയുന്ന വാണിയമ്പലം സ്വദേശി മുഹദ്ദിസിന്റെ സഹോദരന്‍ അഞ്ച് മാസം മുമ്പ് മൊഴി നല്‍കിയിരുന്നു. ഹംസയുടെ അറസ്റ്റോടെയാണ് ബഹ്‌റൈന്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പുറത്തു വന്നത്. പണ്ഡിരുമായി ബന്ധപ്പെടുത്തിയതും തീവ്രവാദത്തിലേക്കുള്ള ആദ്യ വഴിമരുന്നിട്ടിരുന്നതും ഹംസയായിരുന്നുവെന്ന് പറയുന്നു. ഇതിനു ശേഷമാണ് ഹംസ നാട്ടിലെത്തിയത്.

മുഹദ്ധിസിന്റെ സഹോദരന്‍ മനാഫ് നല്‍കിയ മൊഴിയില്‍ ഇവരുടെ പേരുകളും അല്‍ അന്‍സാര്‍ സെന്ററിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്.

ബഹ്‌റൈനിലെ ഇസ്ലാഹി സെന്ററില്‍ വെച്ച് നടന്നിരുന്ന ക്ലാസുകളില്‍ ഇവര്‍ സ്ഥിരമായി പങ്കെടുക്കാറുണ്ടെന്നാണ് മുഹദ്ധിസിന്റെ സഹോദരന്‍ മനാഫ് മുമ്പ് മൊഴി നല്‍കിയിരുന്നത്. കാല്ലപ്പെട്ട യുവാക്കളൈല്ലാം 20നും 30 നും മധ്യേ പ്രായമുള്ളവരാണ്. മുഹദ്ധിസിന്റെ സഹോദരന്‍ മനാഫും മറ്റ് യുവാക്കളും ബഹ്‌റൈനിലെ ഒരു കാറ്ററിംങ് കമ്പനിയില്‍ ജോലി ചെയ്യുന്നവരാണ്. ഹംസയും ഇവരോടൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്നു.

ബഹ്‌റൈന്‍ കേന്ദ്രീകരിച്ച് ഐ.എസി(ഇസ്ലാമിക് സ്റ്റേറ്റ്)ല്‍ പോയ വാണിയമ്പലം സ്വദേശി മുഹദ്ധിസ്, കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, കണ്ണൂര്‍ ചാലാട് സ്വദേശി ഷഹനാദ്, വടകര സ്വദേശി മന്‍സൂര്‍, കോഴിക്കോട് താമരശേരി സ്വദേശി ഷൈജു നിഹാര്‍, ഫാജിതുകൊയിലാണ്ടി, വാണിയമ്പലം സ്വദേശി അഷ്‌റഫ് മൗലവി, സഫീര്‍ പെരുമ്പാവൂര്‍ എന്നീ എട്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേ സയം കൊണ്ടോട്ടി പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വ്യക്തിയുടെ മകന്‍കൂടിയായിരുന്ന മന്‍സൂര്‍ കൊല്ലപ്പെട്ടതായി എന്‍.ഐ.എ റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് മംഗളംനേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2005-06വര്‍ഷം തൃശൂര്‍ എന്‍ജിനിയറിംഗ് കോളജില്‍ പഠനം നടത്തിയ യുവാവ് ശേഷം ഡല്‍ഹിയില്‍ റിലൈന്‍സ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ മാനേജരായി ജോലിചെയ്തു വരികയായിരുന്നു. പിന്നീട് നാലു വര്‍ഷം മുമ്പ് ജോലി ആവശ്യാര്‍ഥം ബഹറൈനിലേക്കുപോകുകയായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നിട്ടില്ല. എന്‍.ഐ.എ റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംഭവത്തെ കുറിച്ചു അന്വേഷിക്കാന്‍ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇദ്ദേഹത്തിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.

English summary
Case against Vaniyambalam Native Ashraf Moulavi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X