Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യശ്രമം; കോളേജ് ചെയര്‍മാനും പ്രിന്‍സിപ്പാളിനുമെതിരെ കേസ്

ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചെയര്‍മാന്‍ സുഭാഷ് വാസുവിനെതിരെയും പ്രിന്‍സിപ്പല്‍ ഗണേശനെതിരെയുമാണ് കേസെടുത്തത്.

ആത്മഹത്യ പ്രേരണ കുറ്റത്തിനും വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അധികൃതരുടെ മാനസികമായി പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തില്‍ ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങ് കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു.

Vellappally Nadesan

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാന്‍ ശ്രമിച്ചെങ്കിലും ഗെയ്റ്റ് ചാടി കടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് വിദ്യാര്‍ത്ഥിയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് സഹപാഠികള്‍ പറയുന്നു. കോളേജ് ക്യാന്റീനിലെ ഭക്ഷണം മോശമായതിനെ തുടര്‍ന്ന് പുറത്തു പോയി ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്താന്‍ വൈകിയതാണ് പ്രിന്‍സിപ്പാളിന് ദേഷ്യമുണ്ടാകാന്‍ കാരണമെന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+