കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യില്ലേ...? എന്താ കാരണം?

Google Oneindia Malayalam News

തിരുവനന്തപുരം: നൗഷാദിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് കേസെടുത്തിരിയ്ക്കുകയാണ്. ഐപിസി 153 എ വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസ് എടുത്തിരിയ്ക്കുന്നത്.

എന്നാല്‍ ഈ കേസില്‍ വെള്ളാപ്പള്ളി നടേശനെ പോലീസ് അറസ്റ്റ് ചെയ്യുമോ? എന്തായാലും വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര തടസ്സപ്പെടുത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍ വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്യാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് സംഭവം?

ഐപിസി 153 എ

ഐപിസി 153 എ

മതം, വംശീയത, ദേശ, ഭാഷ എന്നിവയുടെ പേരില്‍ ശത്രുത സൃഷ്ടിയ്ക്കുകയും മതസൗഹാര്‍ദ്ദത്തിന് വിഘാതം സൃഷ്ടിയ്ക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ഐപിസി 153 എ വിഭാഗത്തില്‍ വരുന്നത്.

എന്ത് ശിക്ഷ?

എന്ത് ശിക്ഷ?

കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ലഭിയ്ക്കാം. ചിലപ്പോള്‍ തടവും പിഴയും ശിക്ഷ ലഭിയ്ക്കാം.

 ജാമ്യം കിട്ടുമോ?

ജാമ്യം കിട്ടുമോ?

ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്താല്‍ വെള്ളാപ്പള്ളി നടേശന് ജാമ്യം ലഭിയ്ക്കുമോ? ഇല്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പാണ് ഐപിസി 153 എ.

യാത്ര തടയില്ല

യാത്ര തടയില്ല

വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അതിന്റെ ഭാഗമായി സമത്വ മുന്നേറ്റ യാത്ര തടസ്സപ്പെടുത്തില്ലെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുള്ളത്.

കൈവിട്ടുപോയാല്‍

കൈവിട്ടുപോയാല്‍

ഇനിയും വര്‍ഗ്ഗീയത പടര്‍ത്താനാണ് വെള്ളാപ്പള്ളി ശ്രമിയ്ക്കുന്നതെങ്കില്‍ കടുത്ത നടപടികളെ കുറിച്ച് ആലോചിയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അറസ്റ്റ് ചെയ്താല്‍

അറസ്റ്റ് ചെയ്താല്‍

പ്രസംഗത്തിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശനെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അത് സമത്വ മുന്നേറ്റ യാത്ര തടസ്സപ്പെടുത്തുന്നതിന് തുല്യമാകും. അങ്ങനെ സംഭവിച്ചാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യത.

ബിജെപിയുണ്ട് കൂടെ

ബിജെപിയുണ്ട് കൂടെ

ഈ വിഷയത്തില്‍ വെള്ളാപ്പള്ളി നടേശനൊപ്പം ബിജെപി സംസ്ഥാന നേതൃത്വം ശക്തമായാണ് നിലകൊള്ളുന്നത്. ബിജെപി അധ്യക്ഷന്‍ വി മുരളീധരനും ശോഭാ സുരേന്ദ്രനും വെള്ളാപ്പള്ളിയ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗൂഢാലോചനയെന്ന്

ഗൂഢാലോചനയെന്ന്

തനിയ്‌ക്കെതിരെ കേസ് എടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വെള്ളാപ്പള്ളി നഠേസന്‍ പറയുന്നത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും എന്നും അദ്ദേഹം പ്രതികരിച്ചു.

വേണ്ടിവന്നാല്‍

വേണ്ടിവന്നാല്‍

കേസില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ താന്‍ അതിനും തയ്യാറാണെന്നും വെള്ളാപ്പള്ളി പറയുന്നു.

നൗഷാദിനെതിരെയല്ല

നൗഷാദിനെതിരെയല്ല

വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശം നൗഷാദിനെതിരെയല്ല എന്നാണ് ഇപ്പോള്‍ ബിജെപി ഉയര്‍ത്തുന്ന വാദം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആണ് വെള്ളാപ്പള്ളി വിമര്‍ശനം ഉന്നയിച്ചതെന്നും അവര്‍ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Case against Vellappally Natesan: What will be the result?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X