പോസ്റ്ററില്‍ പുകവലിച്ചു; നടന്‍ മധുവിനെതിരെ കേസ്

മധുവിനെ കൂടാതെ ചിത്രത്തിന്റെ സംവിധായകന്‍ ബെന്നി ആശംസ, പ്രഭാകരന്‍ നറുകര, ശ്രീഹരി റിലീസ്, അറ്റ്‌ലസ് ജ്വലറി, പരസ്യ ഏജന്‍സി, ഹോര്‍ഡിങ് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവര്‍ക്കെതിരയെയും കേസെടുത്തിട്ടുണ്ട്.
പോസ്റ്ററില്‍ മധു പുകവിട്ടുകൊണ്ട് ബീഡിയും കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രമാണുള്ളത്. പുകവലി നിരോധന നിയപ്രകാരം പുകവലിക്കുന്നതും മദ്യപിക്കുന്നതുമായ ചിത്രങ്ങള്‍ പരസ്യത്തില്‍ ഉള്‍പ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേസ്.
ഇതേ വകുപ്പ് പ്രകാരം നേരത്തെ മോഹന്‍ലാലിനെതിരെയും നടി മൈഥിലിക്കെതിരെയും ആരോഗ്യ വകുപ്പ് കേസെടുത്തിരുന്നു. പുകവലിയെയോ മദ്യപാനത്തെയോ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പോസ്റ്ററുകളടിച്ചിറക്കിയാല്‍ ഇനിയും നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറയിച്ചു. തിരുവനന്തപുരം ശ്രീകാര്യ ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റര്‍ ആരോഗ്യവകുപ്പ് നീക്കം ചെയ്തു.












Click it and Unblock the Notifications