കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമനെതിരെ പോലീസ് ചുമത്തിൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ!

Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കറിചിട്ട് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് കെഎം ബഷീർ മരിച്ച സംഭവത്തിൽ മ്യൂസിയം സിഐ ജി സുനിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തിയ ശ്രീറാം നിർബന്ധപൂർവം ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നെന്നും അമിതവേഗത്തിൽ കാറോടിച്ച് മ്യൂസിയത്തിനു മുൻവശത്തു വച്ച് ബഷീറിന്റെ ബൈക്കിലിടിക്കുകയായിരുന്നെന്നുമാണ് വനിതാ സുഹൃത്ത് വഫയുടെ മൊഴി.

<strong>മഴയിൽ മുങ്ങി മുംബൈ; ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു, വഴിയിൽ കുടുങ്ങി യാത്രക്കാർ</strong>മഴയിൽ മുങ്ങി മുംബൈ; ഗതാഗത സംവിധാനങ്ങൾ പൂർണമായും സ്തംഭിച്ചു, വഴിയിൽ കുടുങ്ങി യാത്രക്കാർ

ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബോധപൂർവമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കൽ, അലക്ഷ്യമായി വാഹനമോടിക്കൽ തുടങ്ങി 10വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 28 ദിവസമെങ്കിലും റിമാന്റിൽ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റമാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ചുമത്തിയിരിക്കുന്നത്.

പ്രതിഷേധം ശക്തമായപ്പോൾ...

പ്രതിഷേധം ശക്തമായപ്പോൾ...

നേരത്തെ ബോധപൂർവ്വമല്ലാത്ത നരഹത്യക്ക് ഐപിസി 304(എ) വകുപ്പ് ചുമത്താനായിരുന്നു നീക്കം. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെയാണ് ബോധപൂർവമായ നരഹത്യക്ക് കേസെടുക്കാൻ തയ്യാറായത്. മാധ്യമങ്ങൾ പോലീസിനെതിരെ പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ലോക്നാഥ് ബെഹറയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഒരു പഴുതുമില്ലാതെയും വിവാദങ്ങൾക്കിടയില്ലാതെയും അന്വേഷണം നടത്താൻ നിർദ്ദേശിച്ചു. ഇതോടെയാണ് ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുത്തത്.

പോലീസിന്റെ ഒളിച്ചു കളി

പോലീസിന്റെ ഒളിച്ചു കളി

മ്യൂസിയം പോലീസ് തയ്യാറാക്കിയ ആദ്യ എഫ്ഐആറിൽ ശ്രീറാമിന്റെ പേരുണ്ടായിരുന്നില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്താൻ ഡിജിപി നിർദ്ദേശിച്ചതോടെ രണ്ടാമത് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചത് ഒളിപ്പിച്ചു വച്ചെന്നും മറ്റൊരാളാണ് വണ്ടിയോടിച്ചതെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നും പോലീസിന്റെ റിപ്പോർട്ടിലുണ്ട്.

വാഹനമൊടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ

വാഹനമൊടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ

ശ്രീറാം സന്ദേശമയച്ചതുപ്രകാരം വെള്ളിയാഴ്ച രാത്രി 12.40നാണ് വഫ പട്ടം മരപ്പാലത്തെ ഫ്ലാറ്റിൽ നിന്നിറങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മാധ്യമപ്രവർത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് മൊഴി നൽകിയതോടെയാണ് ശ്രീറാം വെങ്കി
ട്ടരാമൻ പരുങ്ങലിലായത്. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന്‍ കാറെടുത്തെന്നുമാണ് വഫയുടെ മൊഴി.

വഫ ഫിറോസിന് ജാമ്യം

വഫ ഫിറോസിന് ജാമ്യം

കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം കാറില്‍ കയറിയെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്നു പറഞ്ഞിട്ട് വകവെച്ചില്ലെന്നും വഫ രഹസ്യമൊഴിയില്‍ പറഞ്ഞു. ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമാണ് വഫയെ പ്രതി ചേര്‍ത്തിരിക്കുന്നത്. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമനെ പ്രോത്സാഹിപ്പിച്ചുവെന്ന കുറ്റമാണ് വഫ ഫിറോസിനെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിലെ നിയമം 184,188 വകുപ്പുകളാണ് വഫയ്ക്ക് എതിരെയുള്ളത്. വഫയെ കുടുംബാംഗങ്ങള്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.

ലൈസൻസ് റദ്ദാക്കും

ലൈസൻസ് റദ്ദാക്കും

ഇരുവരുടെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. വഫയുടെ കാറിന്റെ റജിസ്ട്രേഷനും റദ്ദാക്കും. കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കം നിരവധി നിയമ ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ഇതോടെയാണ് പോലീസും പരുങ്ങലിലായത്. ഇതോടെ ശക്തമായ വകുപ്പുകൾ ചേർത്ത് ശ്രീറാമിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

സിവിൽ സർവ്വീസിൽ നിന്ന് പുറത്താക്കാം...

സിവിൽ സർവ്വീസിൽ നിന്ന് പുറത്താക്കാം...

കേസ് രജിസ്റ്റർ ചെയ്തതോടെ ശ്രീറാം റിമാൻഡിലായാൽ അക്കാര്യം അറിയിച്ച് പോലീസ് മേധാവി ചീഫ്സെക്രട്ടറിക്ക് റിപ്പോർട്ട് നൽകും. ഇതുപ്രകാരം ശ്രീറാമിനെ സസ്പെൻഡ് ചെയ്യാം. കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സർവ്വീസിൽ നിന്ന് പുഫറത്താക്കപ്പെടും. കുറ്റകൃത്യം ഗുരുതരമായതിനാൽ സർക്കാരിനെതിരെ ശ്രീറാമിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കാം.

English summary
Case details aganst Sriram Venkitaraman for accident case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X