കടല്‍ കാണാനെത്തിയ ദമ്പതികളെ അക്രമിച്ചതിന് 18 പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: കടല്‍ കാണാനെത്തിയ ദമ്പതികളെ സദാചാരം ചമഞ്ഞ് അക്രമിച്ച സംഭവത്തില്‍ കാസര്‍കോട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാസര്‍കോട് നഗരപരിധിയിലെ 29 കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ നെല്ലിക്കുന്ന് കടപ്പുറത്താണ് സംഭവം.
ഇരുവരും കടല്‍ കാണാനെത്തിയതായിരുന്നു. അതിനിടെ ഒരു സംഘം അരികിലെത്തി നിങ്ങള്‍ ദമ്പതികളാണോ എന്ന് ചോദിക്കുകയും ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ദമ്പതികള്‍ പോകാനൊരുങ്ങവേ കൂടുതല്‍ പേരെത്തി അക്രമിക്കുകയായിരുന്നു.

സംഭവത്തില്‍ ചേരങ്കൈ സ്വദേശി ഫാറൂഖി (22)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാസ്, സഹദ്, മുസ്തഫ തുടങ്ങി കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെയാണ് കേസ്.അതിനിടെ മറ്റൊരു സംഭവത്തില്‍, സ്ഥലത്ത് എത്തിയ പൊലീസുകാരെ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതിന് ചേരങ്കൈ സ്വദേശികളായ സാബിര്‍ (32), ഹമീദ് (34) എന്നിവരെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications