Get Updates
Get notified of breaking news, exclusive insights, and must-see stories!

നാമജപഘോഷയാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങാന്‍: കെ സുരേന്ദ്രന്‍

കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപഘോഷയാത്രയ്ക്കെതിരെ സർക്കാർ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കർ എഎൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇസ്ലാം മതത്തിന്റെ മഹത്വത്തെ കുറിച്ച് പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീർ ഗണപതിയെ അവഹേളിക്കുന്നത് പരമതനിന്ദയാണ്. ഇത് അംഗീകരിച്ചു തരാൻ സാധിക്കില്ല. മുത്തലാഖിനെ കുറിച്ചും മുസ്ലിം പെൺകുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്കൃതമായ ആചാരങ്ങളെ കുറിച്ചും സംസാരിക്കാത്ത ഷംസീർ എന്തിനാണ് ഹിന്ദുക്കളെ സയന്റിഫിക്ക് ടെമ്പർ പഠിപ്പിക്കാൻ വരുന്നത്. നോമ്പെടുക്കുന്ന, പള്ളിയിൽ പോവുന്ന ഇസ്ലാംമത വിശ്വാസിയായ ഷംസീർ ഹിന്ദുക്കളുടെ ആരാധനാ മൂർത്തികളെ അപമാനിക്കുന്നത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ksurendran

ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അന്ന് അരലക്ഷം പേരെയാണ് പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കിയത്. ഇന്നും സമാനമായ രീതിയിൽ വിശ്വാസികളെ പീഡിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്പീക്കറുടെ ഗണപതി അവഹേളനത്തിനെ കുറിച്ച് മുഖ്യമന്ത്രി വിശദീകരണം നൽകാൻ തയ്യാറാവണം. ഒരു മതനിരപേക്ഷ സമൂഹത്തിൽ ഇത്തരമൊരു പ്രസ്താവന നടത്താൻ ആരാണ് ഷംസീറിനെ ചുമതപ്പെടുത്തിയത് എന്ന് മുഖ്യമന്ത്രി പറയണം.

ഷംസീറിനെ പോലെയുള്ള മതമൗലികവാദികളുടെ പിന്തുണയുള്ള നേതാവിനെ നിയന്ത്രിക്കാൻ പിണറായി വിജയൻ തയ്യാറാകണം. 30 ശതമാനം വരുന്ന മുസ്ലിംവോട്ട് ലക്ഷ്യം വെച്ചാണ് സിപിഎം ധ്രുവീകരണത്തിന് ശ്രമിക്കുന്നത്. എഎൻസ്എസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. സമാനചിന്താഗതിയുള്ള എല്ലാവരുമായും ചേർന്ന് ബിജെപി വലിയ പ്രതിഷേധമുയർത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, എന്‍ എസ് എസ് വിശ്വാസ സംരക്ഷണത്തിനായി സംഘടിപ്പിച്ച നാമജപ യാത്രകൾക്കെതിരെ കേസെടുത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണനും പറഞ്ഞു. കേസെടുത്ത് എതിർ സ്വരങ്ങളെ നിശബ്ദമാക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നെങ്കിൽ അദ്ദേഹത്തിന് തെറ്റിയെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

കേസിനെയും പിണറായിയുടെ പോലീസിനേയും എങ്ങനെ നേരിടണമെന്ന് യുവമോർച്ചയ്ക്കറിയാമെന്നും എന്‍ എസ് എസ് കാരെ മാത്രമല്ല മുഴുവൻ വിശ്വാസികൾക്കെതിരെയും കേസെടുക്കാനുള്ള ധൈര്യം പിണറായി സർക്കാർ കാട്ടണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. എന്‍ എസ് എസ്നൊപ്പം യുവമോർച്ചയുണ്ടെന്നും എന്‍ എസ് എസ്നെ വേട്ടയാടാനനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+