കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് ഏറ്റില്ല; പീതാംബര കുറുപ്പിനെതിരെ കേസെടുത്തു

  • By Aswathi
Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് നടി ശ്വേതാമേനോനെ പൊതു വേദിയില്‍ വച്ച് ശാരീരികമായി അപമാനിച്ചതിനെ തുടര്‍ന്ന് ആരോപണ വിധേയനായ എന്‍ പീതാംബര കുറുപ്പ് എംപിക്കെതിരെ കേസെടുത്തു. ശ്വേതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.

വള്ളംകളി ഉദ്ഘാടനത്തിനെത്തിയ തന്നെ കാറില്‍ നിന്നിറങ്ങി തിരിച്ച് കാറില്‍ കേറുന്നതുവരെ ശാരീരികമായും മാനസികമായും അപമാനിച്ചെന്ന് ശ്വേത പൊലീസിന് മൊഴിനല്‍കിയിരുന്നു. പീതാംബര കുറുപ്പിനും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കും എതിരെയാണ് ശ്വേത മൊഴി നല്‍കിയത്.

Swetha Menon and Peethampara Kurupp

അതേ സമയം ആരോപണ വിധേയനായതുമുതല്‍ താന്‍ തെറ്റുകാരനല്ലെന്ന് പറഞ്ഞ കുറുപ്പ് മണിക്കൂറുകള്‍ക്ക് മുമ്പ് ശ്വേതയോട് ക്ഷമാപണം നടത്തിയിരുന്നു. തന്റെ ദര്‍ശനത്തിലോ സ്പര്‍ശനത്തിലോ അരോചകത്വം തോന്നിയെങ്കില്‍ പൊറുക്കണമെന്നായിരുന്നു കുറുപ്പ് പറഞ്ഞത്.

എന്നാല്‍ അപമാനിതയായ ശ്വേതയ്‌ക്കെതിരെ മുരളീധരനും ലിബേര്‍ട്ടി ബഷീറും ഉള്‍പ്പടെ കൊല്ലം ഡിസിസിവരെ രംഗത്ത് വന്നു. സ്വന്തം പ്രസവരംഗം ചിത്രീകരിച്ച സ്ത്രീയാണ് ശ്വേതയെന്നും അവരുടെ പൂര്‍വകാലം മറക്കരുതെന്നും ലിബേര്‍ട്ടി ബഷീര്‍ രൂക്ഷമായി വിമര്‍ശിച്ചു.

ശ്വേത ഇരയല്ലെന്നും അവര്‍ക്ക് വേണ്ടി സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നുമായിരുന്നു കെ മുരളീധരന്‍ എംഎല്‍എയുടെ ഭാഷ്യം. പീതാംബര കുറുപ്പ് മാന്യനാണെന്നും ശ്വേത പബ്ലിസിറ്റി സ്റ്റണ്ട് കളിക്കുകയാണെന്നും കൊല്ലം ഡിസിസി പ്രതാവ വര്‍മ്മ തമ്പാന്‍ ആരോപിച്ചു.

English summary
A case has been filed against N Peethampara Kurupp MP on misbehaving with actress Shwetha Menon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X