
അശ്ലീല വീഡിയോ നിര്‍മ്മാണക്കേസ്: ക്രൈം നന്ദകുമാറിന് ജാമ്യമില്ല, അപേക്ഷ സെഷന്‍സ് കോടതി തള്ളി
കൊച്ചി: അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാരിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോര്‍ത്ത് പൊലീസ് സെഷന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഓഫീസില്‍ വച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പട്ടിക ജാതി നിരോധന നിയമപ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുമ്പി വന്തിട്ടെന്നു സൊല്ല്', അമേയ..ഈസ് ബാക്ക്; കൊറോണയെ പറപ്പിച്ച് തിരിച്ചെത്തിയെന്ന് ആരാധകര്‍

ഒരു സംസ്ഥാന മന്ത്രിസഭയിലെ ഒരു വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ജീവനക്കാരിയെ നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. നന്ദകുമാറിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് പരാതിക്കാരി. കഴിഞ്ഞ മേയ് 27ന് കൊച്ചി ടൗണ്‍ പൊലീസില്‍ യുവതി പരാതി നല്കി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വച്ചാണ് സംഭവം നടന്നത്. വീഡിയോ നിര്‍മ്മിക്കണമെന്ന ആവശ്യം നിരസിച്ചതോടെ മാനസികമായി പീഡനം ആരംഭിച്ചെന്നും ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിടുകയായിരുന്നു. തുടര്‍ന്നാണ് യുവതി പരാതി നല്കാന് യുവതി തീരുമാനിച്ചത്.

യുവതിയുടെ പരാതിയില്‍ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകള്‍ ഉണ്ടെന്നും സി സി ടി വി, മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നതില്‍ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ വര്‍ഷവും ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫോണിലൂടെ മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനും ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നുമായിരുന്നു സൈബര്‍ പൊലീസ് നടപടി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതിനിടെ പൊലീസ് ചോദ്യം ചെയ്യലിനെ കുറിച്ച് ക്രൈം നന്ദകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അല്ല അന്വേഷണ സംഘം ചോദിക്കുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിക്കുന്നതെന്ന് നന്ദകുമാര്‍ പ്രതികരിച്ചിരുന്നു.
'അമ്മയിലെ വൃത്തികേടുകളെക്കുറിച്ചാണ് പറഞ്ഞത്,അടിത്തറ തോണ്ടണമെന്നില്ല,മമ്മൂട്ടിക്കറിയാം'; ഷമ്മി തിലകൻ