Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹവാഗ്ദാനം നല്‍കി നടിയെ പീഡിപ്പിച്ചു, മര്‍ദ്ദനം; നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ കേസ്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നടനും എ ബി സി മലയാളം യൂട്യൂബ് വാര്‍ത്താചാനല്‍ എം ഡിയുമായ ഗോവിന്ദന്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. ബലാത്സംഗം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. എറണാകുളത്ത് വച്ചാണ് യുവതിയെ പീഡിപ്പിച്ചതതെന്നാണ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നടിയും മോഡലുമാണ് യുവതി. നോര്‍ത്ത് പൊലീസിന് നവംബര്‍ 24ന് ആണ് പരാതി നല്‍കിയത്.

1

വിവാഹ വാഗ്ദാനം നല്‍കി എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഗോവിന്ദന്‍കുട്ടിയുടെ യൂട്യൂബ് ചാനലില്‍ ടോക്ക് ഷോ നടത്താന്‍ പോയപ്പോഴാണ് യുവതി ഗോവിന്ദന്‍ കുട്ടിയെ പരിചയപ്പെടുന്നത്.

2

തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. യുവതിയെ എറണാകുളത്തെ വാടകവീട്ടില്‍ വച്ച് മേയ് മാസത്തില്‍ രണ്ട് തവണ പീഡിപ്പിച്ചെന്നാണ് പരാതി. സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വാടക വീട്ടില്‍ വച്ചും രണ്ട് തവണ പീഡിപ്പിച്ചെന്ന് യുവതി പറയുന്നു.

3

വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. തമ്മനം മുതല്‍ കലൂര്‍ എത്തുന്നത് വരെ കാറില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മ ഇന്‍ഫോ പാര്‍ക്ക് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ വാട്‌സാപ്പിലൂടെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

4

സംഭവത്തില്‍ ഡി ജി പി, മുഖ്യമന്ത്രി, സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് നടന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. യുവതി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഗോവിന്ദന്‍കുട്ടിക്ക് നോട്ടീസ് അയച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+