കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാതിരാത്രി പെൺകുട്ടിയെ ഇറക്കാതെ പോയ സംഭവം, ജീവനക്കാർക്കെതിരെ നടപടിയില്ല, കാരണം ഇത്...

മിന്നൽ ജീവനക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

തിരുവനന്തപുരം: പാതിരാത്രി പെൺകുട്ടി ആവശ്യപ്പെട്ട് സ്ഥലത്ത് ബസ് നിർത്താതെ പോയ മിന്നൽ ജീവനക്കാർക്ക് പിന്തുണയുമായി കെഎസ്ആർടിസി. സംഭവത്തിൽ മിന്നൽ ജീവനക്കാർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഓൺലെൻ മാധ്യമത്തിനോട് ജീവനക്കാരെ പിന്തുണച്ച് കോർപ്പറേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത്. ജീവനാക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വാദം.

minnal

'കോപ്പി സുന്ദർ അല്ല ഗോപി സുന്ദർ തന്നെ' ശ്രീജിത്തിനായി പാട്ടൊരുക്കി ഗോപി സുന്ദർ, യുടൂബിൽ ഹിറ്റ്'കോപ്പി സുന്ദർ അല്ല ഗോപി സുന്ദർ തന്നെ' ശ്രീജിത്തിനായി പാട്ടൊരുക്കി ഗോപി സുന്ദർ, യുടൂബിൽ ഹിറ്റ്

അതേസമയം കെഎസ് ആർടിസി ജീവനക്കാർക്കെതിരെ വിമർശനവുമായി കേരള വനിതാ കമ്മീഷൻ രംഗത്തെത്തിയിരുന്നു. വിഷയം ഏറെ ഗൗരവകരമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അഭിപ്രായപ്പെട്ടു. കൂടാതെ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ മനുഷ്യത്വ രഹിതമായ നടപടിയാണെന്നും ഇത് ജീവനക്കാരുടെ ഭാഗത്ത് നിന്ന് പറ്റിയ വലിയ വീഴ്ചയാണെന്നും ജോസഫൈന്‍ വ്യക്തമാക്കിരുന്നു.

കൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽകൺപീലിയിൽ വരെ മഞ്ഞ്, സൈബീരിയയിൽ ശൈത്യം അതിരൂക്ഷം, ചിത്രങ്ങൾ വൈറൽ

അനുകൂലിച്ച് സംഘടന

അനുകൂലിച്ച് സംഘടന

മിന്നൽ ജീവനക്കാരെ അനുകൂലിച്ച് കെഎസ്ആർടിസിയും ജീവനക്കാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. കെഎസ്ആർടിസിയുടെ അതിവേഗ ബസ് സർവീസായ മിന്നലിന് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതിനു കെഎസ്ആർടിസി എംഡിയുടെ ഉത്തരവുണ്ട്. അതേസമയം എംഡിയുടെ ഉത്തരവ് ജീവനക്കാർ തെറ്റിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. അതേ സമയം ബസ് ജീവനക്കാർക്കെതിരെ കേസെടുത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ രംഗത്തെത്തിയിരുന്നു. കേസ് നിയമപരമായി തന്നെ നേരിടാനാണ് കോര്‍പറേഷന്റെയും നീക്കം.

ലിമിറ്റട്ട് സ്റ്റോപ്പ് മാത്രം

ലിമിറ്റട്ട് സ്റ്റോപ്പ് മാത്രം

രാത്രി മാത്രം സർവീസ് നടത്തുന്ന മിന്നലിന് ജനങ്ങളുടെ മനുഷ്യത്വം നോക്കിയാൽ കൃത്യസമായത്ത് ഒടിയെത്താൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ വാദം. കൂടാതെ രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ നിർത്തോണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നതായി അധികൃതർ പറയുന്നുണ്ട്. ഇതു സംബന്ധമായ ഉത്തരവ് കഴിഞ്ഞ ജൂലൈയിൽ കെഎസ്ആർടിസി പുറത്തിറക്കിയിരുന്നു. ഉത്തരവിൽ പ്രകാരം അതാതു സ്ഥലങ്ങളിലല്ലാതെ മറ്റെവിടെയും മിന്നല്‍ ബസുകള്‍ നിര്‍ത്തേണ്ടതില്ല.

നേരത്തെ അറിയിച്ചിരുന്നു

നേരത്തെ അറിയിച്ചിരുന്നു

യാത്രക്കാരിയോട് പയ്യോളിയിൽ മിന്നലിന് സ്റ്റോപ്പില്ലെന്നു നേരത്തെ തന്നെ കണ്ടക്ടർ അറിയിച്ചിരുന്നു. കെഎസ് ആർടിസിയുടെ മിന്നൽ ബസിനു ജില്ല കേന്ദ്രത്തിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. മിന്നലിനു തൊട്ടു പുറകെയായി കോഴിക്കോട്-കണ്ണൂർ പാതയിൽ പയ്യോളിയിൽ സ്റ്റോപ്പുള്ള ഒരു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ഉണ്ടായിരുന്നു. മിന്നലിനു അടുത്ത സ്റ്റോപ്പ് കണ്ണൂരായിരുന്നു. അതുകൊണ്ട് തന്നെ സുരക്ഷാപ്രശ്നങ്ങൾ ഇല്ലായിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

പെൺകുട്ടിയുടെ പരാതി

പെൺകുട്ടിയുടെ പരാതി

പാതിരാത്രിയിൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ല എന്ന് ആവശ്യപ്പെട്ട് പെൺകുട്ടി പോലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ സഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് വടകര റൂറല്‍ എസ്പി കെഎസ്ആര്‍ടിസി എംഡിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പെൺകുട്ടിയുടെ പാരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പോലീസ് മൊഴിയെടുത്തിരുന്നു . ഈ മൊഴി ചോമ്പാല എസ്ഐ വടകര ഡിവൈഎസ്പി മുഖേന റൂറല്‍ എസ്പിക്ക് കൈമാറുകയും ചെയ്തു. സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

English summary
case not registered minnal employees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X