ദിലീപിനെയും സുനിയെയും ഉടൻ ചോദ്യം ചെയ്യും; ബാലചന്ദ്രകുമാറിന്റെ മൊഴിയ്ക്ക് പിന്നാലെ അന്വേഷണം ഊർജിതം
ദിലീപിനെയും സുനിയെയും ഉടൻ ചോദ്യം ചെയ്യും; ബാലചന്ദ്രകുമാറിന്റെ മൊഴിയ്ക്ക് പിന്നാലെ അന്വേഷണം ഊർജിതം
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യൽ. കേസിലെ പ്രതികളായ ദിലീപിനെയും പൾസർ സുനിയേയും വിജീഷുനെയുമാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
തീരുമാനത്തിന് പിന്നാലെ, ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകാനാണ് തീരുമാനം. അതേസമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിൻറെ കൈവശം ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം.
കേസിന്റെ അന്വേഷണം കൊച്ചിയിലെ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോ കേന്ദ്രീകരിച്ചും നടത്താനാണ് പുതിയ നീക്കം. ഇത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ്.

അതേസമയം , കേസിലെ അന്വേഷണം റിപ്പോർട്ട് 20 - ന് മുമ്പ് കൈമാറാനാണ് വിചാരണ കോടതിയുടെ നിർദ്ദേശം.
അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തിൽ കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തു വന്ന വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം. കേസിൽ മറ്റൊരു നിർണ്ണായകമായ വെളിപ്പെടുത്തൽ സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയതാണ് കേസ് വീണ്ടും പരിഗണനയിലായത്.

നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടർ അന്വേഷണം പ്രഖ്യാപിച്ച് ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

ഇതിന് പുറമെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്ന് ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുളള വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും കേസ് പരിഗണിക്കുന്നത്. അതേ സമയം, കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചിരുന്നു. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നത്.

ഇതിനെ തുടർന്ന് സി ബി ഐ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന വി എന്‍ അനില്‍ കുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. എന്നാൽ, വീണ്ടും അനില്‍ കുമാറും രാജി വെയ്ക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. ഇദ്ദേഹം രാജിക്കത്ത് കൈമാറിയിരുന്നു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.

2017 ഫെബ്രുവരി 17 - നാണ് കൊച്ചിയിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയവര്‍ നടിയെ ആക്രമിക്കുകയും രംഗങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ആദ്യം അറസ്റ്റിലായതെങ്കിലും അന്വേഷണം പിന്നീട് ദിലീപിലേക്ക് എത്തി. 2017 ജൂലൈ പത്തിനാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് നടന് ജാമ്യം ലഭിച്ചത്. കടുത്ത ഉപാധികളോടെയായിരുന്നു ജാമ്യമെങ്കിലും പിന്നീട് പലപ്പോഴായി കോടതി ദിലീപിന് ഇളവ് അനുവദിച്ചിരുന്നു.
Recommended Video
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications