Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ഖാസിക്കെതിരെ പീഡന കേസ്; പരാതി നല്‍കിയത് കണ്ണൂര്‍ സ്വദേശിനി

കോഴിക്കോട്: കോഴിക്കോട് ഖാസിക്കെതിരെ പീഡന കേസ്. കോഴിക്കോട് ഖാസിയായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിക്കെതിരെ ആണ് പീഡന കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്

കോഴിക്കോട് വനിതാ സെല്‍ പൊലീസാണ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് കണ്ണൂര്‍ സ്വദേശിനി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

DDE

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഐ പി സി 376, ഐ പി സി 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനും ആണ് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം പരാതി തള്ളി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ രംഗത്തെത്തി. പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും തമ്മില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി നേരത്തെ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലി ഇടപെട്ടിരുന്നു.

യുവതിയും ഭര്‍ത്താവും തമ്മില്‍ ഉണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പ് ആക്കാനുള്ള ശ്രമവും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാലിത് ഫലം കണ്ടിരുന്നില്ല.

പിന്നാലെ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിയുമായി യുവതി തെറ്റുകയും പരാതി നല്‍കുകയും ആയിരുന്നു എന്നാണ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+