സുനിക്കെതിരേ കൂടുതല്‍ കേസുകള്‍!! മറ്റൊരു കേസ് കൂടി..പരാതി നല്‍കിയത് മുന്‍ സുഹൃത്ത്!!
സുഹൃത്തിന്‍റെ ബൈക്ക് തട്ടിയെടുത്തതിനാണ് പുതിയ കേസ്
കുന്നംകുളം: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഇത്തവണ കേസിനു കാരണം മോഷണമാണെന്നതാണ് ശ്രദ്ധേയം.

തന്റെ ബൈക്ക് സുനി തട്ടിയെടുത്തുവെന്ന് ചൊവ്വന്നൂര്‍ സ്വദേശി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ പോലീസിനോട് കുന്നംകുളം കോടതി ഉത്തരവിട്ടു.

ചൊവ്വന്നൂര്‍ ശങ്കരംതടത്തില്‍ ചന്ദ്രന്റെ മകന്‍ എബിനാണ് സുനിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. പച്ചക്കറി വാഹനത്തിന്റെ ഡ്രൈവര്‍ കൂടിയായ എബിന് സുനിയുമായി പരിചയമുണ്ട്.

ലോറി ഡ്രൈവറായി സുനി ജോലി ചെയ്തിരുന്നപ്പോഴാണ് എബിനുമായി സൗഹൃദത്തിലാവുന്നത്. 2014ലാണ് കേസിന് ആസ്പദമായ സംഭവം. ഒരാഴ്ചത്തേക്ക് ബൈക്ക് കടം നല്‍കണമെന്നാവശ്യപ്പെട്ട് സുനി എബിനെ സമീപിക്കിക്കുകയായിരുന്നു.

സഹോദരിയുടെ വിവാഹത്തിന് ക്ഷണിക്കാന്‍ പോവാന്‍ ബൈക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞാണ് സുനി എബിന്റെ അടുത്തെത്തിയത്. കെഎല്‍ 46 ഡി 6155 എന്ന ബൈക്ക് സുനി കൊണ്ടുപോവുകയായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സുനി ഇതു തിരിച്ചു നല്‍കിയില്ലെന്ന് എബിന്‍ പരാതിയില്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലാണ് സുനിയും മറ്റൊരു പ്രതിയായ വിജീഷും. മാര്‍ച്ച് അഞ്ചു വരെയാണ് ഇവരെ നേരത്തേ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ മാര്‍ച്ച് നാലിന് കസ്റ്റഡി കാലാവധി നീട്ടി നല്‍കുകയായിരുന്നു.












Click it and Unblock the Notifications